---
title: "സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തി"
english_title: "Conducted free eye screening camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/73761/conducted-free-eye-screening-camp"
published_at: "2022-10-10T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344615b0d18e_Untitled-1.jpg"
keywords: []
---

# സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** **തീക്കുനി : **ശ്രീ സത്യസായി സമിതിയും കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി ചേർന്ന് ചേരാപുരം യു.പി.സ്കൂളിൽ സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**തീക്കുനി : **ശ്രീ സത്യസായി സമിതിയും കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി ചേർന്ന് ചേരാപുരം യു.പി.സ്കൂളിൽ സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായിരുന്നു.

സമിതി കൺവീനർ പി.പി. അശോകൻ, ടി.വി. സദാനന്ദൻ മാസ്റ്റർ, ക്യാമ്പ് കോർഡിനേറ്റർ സി.പി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു. 200 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

യാതൊരു ഇൻഷുറൻസ് പരിരക്ഷയും ഇല്ലാത്ത ശസ്ത്രക്രിയയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട വർക്ക് സൗജന്യമായി കോം ട്രസ്റ്റ് ആശുപത്രിയിൽ വെച്ച്ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതായിരിക്കുമെന്ന് സംഘാകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/73761/conducted-free-eye-screening-camp)