---
title: "തപാൽ ആധാർ സേവനമേള സംഘടിപ്പിച്ചു "
english_title: "Organized Postal Aadhaar Service Fair"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/74134/organized-postal-aadhaar-service-fair"
published_at: "2022-10-12T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346faafdffa9_postal_adhar_.jpg"
keywords: []
---

# തപാൽ ആധാർ സേവനമേള സംഘടിപ്പിച്ചു 

> **Lead Summary:** **നരിപ്പറ്റ : **സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാലയുടെയും, തപാൽ വകുപ്പിന്റെയും നേതൃത്വത്തിൽ ആധാർ -തപാൽ സേവനമേള സംഘടിപ്പിച്ചു.

## Article Content

**നരിപ്പറ്റ : **സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാലയുടെയും, തപാൽ വകുപ്പിന്റെയും നേതൃത്വത്തിൽ ആധാർ -തപാൽ സേവനമേള സംഘടിപ്പിച്ചു.

ആധാർ എൻറോൾ മെന്റ്, കുട്ടികളുടെ ആറ് , 15 വയസ്സിൽ ഉള്ള ആധാർ അപ്ഡേഷൻ, ആധാറിലെ തെറ്റ് തിരുത്തൽ, ഫോൺ നമ്പർ, ജനനത്തീയതി, മേൽവിലാസം, ഫോട്ടോ എന്നിവ മാറ്റൽ തുടങ്ങിയ സേവനങ്ങൾ മേളയിൽ ലഭ്യമാക്കിയിരുന്നു.

പോസ്റ്റൽ സേവിംഗ്സ് ആക്കൗണ്ട് തുടങ്ങൽ,10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കുള്ള സുക്യന്യ സമൃദ്ധി അക്കൗണ്ട് 60 വയസ്സ് കഴിഞ്ഞവർക്ക് ഒറ്റ തവണ നിക്ഷേപമായി 1000 രൂപ മുതൽ 15 ലക്ഷം വരെ നിക്ഷേപിക്കാവുന്ന സീനിയർ സിറ്റിസൻ അക്കൗണ്ട്, 15 വർഷ കാലാവധിയുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് തുടങ്ങിയവ എടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. അനുരൂപ് ജി, ഗോകുൽഎം..പി, ബബിൻ, നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/74134/organized-postal-aadhaar-service-fair)