---
title: "തോക്ക് വേണം ; കാട്ടുപന്നി ശല്ല്യം , ലൈസൻസുള്ള തോക്ക് വേണമെന്ന് കർഷകർ "
english_title: "Need a gun; Farmers want wild boar harassment and licensed guns"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/746/need-a-gun-farmers-want-wild-boar-harassment-and-licensed-guns"
published_at: "2021-10-02T07:53:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157c3178c659_pig attack.jpg"
keywords: []
---

# തോക്ക് വേണം ; കാട്ടുപന്നി ശല്ല്യം , ലൈസൻസുള്ള തോക്ക് വേണമെന്ന് കർഷകർ 

> **Lead Summary:** **കുറ്റ്യാടി : **മലയോര കർഷകർക്ക് ഇനി ജീവിക്കണമെങ്കിൽ തോക്ക് വേണം . നശിപ്പിക്കുന്ന കാട്ടുപന്നി ശല്ല്യം തടയാൻ ലൈസൻസുള്ള തോക്ക് വേണമെന്ന് കർഷകർ. വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതിയുണ്ടെങ്കിലും പ്രദേശത്ത് ആർക്കുംതന്നെ ലൈസൻസുള്ള തോക്ക് ഇല്ലാത്തത് പന്നികൾ പെരുകാൻ കാരണമാകുന്നു.

## Article Content

**കുറ്റ്യാടി : **മലയോര കർഷകർക്ക് ഇനി ജീവിക്കണമെങ്കിൽ തോക്ക് വേണം . നശിപ്പിക്കുന്ന കാട്ടുപന്നി ശല്ല്യം തടയാൻ ലൈസൻസുള്ള തോക്ക് വേണമെന്ന് കർഷകർ. വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതിയുണ്ടെങ്കിലും പ്രദേശത്ത് ആർക്കുംതന്നെ ലൈസൻസുള്ള തോക്ക് ഇല്ലാത്തത് പന്നികൾ പെരുകാൻ കാരണമാകുന്നു.

നരിപ്പറ്റ, വളയം, ചെക്യാട് ,വാണിമേൽ, പുറമേരി, കാവിലുംപാറ പഞ്ചായത്തുകളിലാണ് കാട്ടുപന്നികൾ ഉറക്കം കെടുത്തുന്നത്. ഇന്നലെ നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല, ഈന്തുംകാട് പ്രദേശങ്ങളിൽ വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. മരച്ചീനി, ചേമ്പ് തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. തെങ്ങ്, കുരുമുളക്, വാഴ, നനക്കിഴങ്ങ്, കാച്ചിൽ തുടങ്ങിയ കൃഷികളും കുത്തിനശിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/746/need-a-gun-farmers-want-wild-boar-harassment-and-licensed-guns)