---
title: "ഒരുവട്ടം കൂടി; മൂന്ന് പതിറ്റാണ്ടിനിപ്പുറം അവർ അറിവിൻ മുറ്റത്ത് "
english_title: "Once again; They have been in the yard of knowledge for more than three decades"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/74785/once-again-they-have-been-in-the-yard-of-knowledge-for-more-than-three-decades"
published_at: "2022-10-16T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bdb24d5fa6_Untitled-1.jpg"
keywords: []
---

# ഒരുവട്ടം കൂടി; മൂന്ന് പതിറ്റാണ്ടിനിപ്പുറം അവർ അറിവിൻ മുറ്റത്ത് 

> **Lead Summary:** **നരിപ്പറ്റ:** ഓർമകളുടെ തിരയിളക്കവുമായി ഒരുവട്ടം കൂടി ആ പഴയ വിദ്യാലയത്തിൽ സ്നേഹ തണലൊരുക്കി. മൂന്ന് പതിറ്റാണ്ടിനിപ്പുറമാണ് അവർ വീണ്ടും അറിവിൻ മുറ്റത്ത് സംഗമിച്ചു.

## Article Content

**നരിപ്പറ്റ:** ഓർമകളുടെ തിരയിളക്കവുമായി ഒരുവട്ടം കൂടി ആ പഴയ വിദ്യാലയത്തിൽ സ്നേഹ തണലൊരുക്കി. മൂന്ന് പതിറ്റാണ്ടിനിപ്പുറമാണ് അവർ വീണ്ടും അറിവിൻ മുറ്റത്ത് സംഗമിച്ചു.

നരിപ്പറ്റ ആർ എൻഎം ഹൈസ്ക്കൂൾ പഠിച്ച് 1990-91 അധ്യായന വർഷത്തിൽ പടിയിറങ്ങിയവരാണ് ജീവിതത്തിൻ്റെ നാനാതുറകളിൽ നിന്നായി ഒത്തുകൂടിയത്.

പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ മാനേജർ നാരായണൻ ഉദ്ഘാടനം ചെയ്തു. സജീവൻ സി.കെ അധ്യക്ഷനായി. അനില സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/74785/once-again-they-have-been-in-the-yard-of-knowledge-for-more-than-three-decades)