---
title: "ഇരകൾക്ക് നീതിയുറപ്പാക്കും - ജൂവലറി നിക്ഷേപ തട്ടിപ്പിൽ ഇരകൾ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ടു"
english_title: "Victims will be ensured justice - Minister P.A. Muhammad met Riyaz"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/750/victims-will-be-ensured-justice-minister-pa-muhammad-met-riyaz"
published_at: "2021-10-02T08:43:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157cebfdd4d0_riyas2.jpg"
keywords: []
---

# ഇരകൾക്ക് നീതിയുറപ്പാക്കും - ജൂവലറി നിക്ഷേപ തട്ടിപ്പിൽ ഇരകൾ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ടു

> **Lead Summary:** **കുറ്റ്യാടി: ** ഗോൾഡ് പാലസ് ജൂവലറി നിക്ഷേപ തട്ടിപ്പിൽ ഇരകൾക്ക് നീതിയുറപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. ഇരകളായവരുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി.

## Article Content

**കുറ്റ്യാടി: ** ഗോൾഡ് പാലസ് ജൂവലറി നിക്ഷേപ തട്ടിപ്പിൽ ഇരകൾക്ക് നീതിയുറപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. ഇരകളായവരുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി.

ജൂവലറിയിൽ നിന്ന് എടുത്തുമാറ്റിയ സ്വർണം ഉടൻ കണ്ടെത്തുക, ജൂവലറിയിലെ ജീവനക്കാരെ ചോദ്യം ചെയ്യുക, സി.സി.ടി.വി. ക്യാമറയിലെ പരിശോധനയിലുള്ള ദുരൂഹതകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കർമസമിതി പ്രതിനിധികൾ മന്ത്രിക്ക് കൈമാറി.

സർക്കാരിന്റെ ഭാഗത്തു നിന്ന്‌ പൂർണമായ സഹകരണം ഉണ്ടാവുമെന്നും ഇരകൾക്ക് നിക്ഷേപം തിരിച്ചു ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ., എം.കെ. ശശി, എ.എം. റഷീദ്, കർമസമിതി ചെയർമാൻ ജിറാഷ് പേരാമ്പ്ര, ജനറൽ കൺവീനർ സുബൈർ കമ്പനി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/750/victims-will-be-ensured-justice-minister-pa-muhammad-met-riyaz)