---
title: "ഓർമ്മക്കൂട്ട് 22 ശ്രദ്ധേയമായി; വേളം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു "
english_title: "Ormakoot 22 was a remarkable gathering of old students at Velam School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/75290/ormakoot-22-was-a-remarkable-gathering-of-old-students-at-velam-school"
published_at: "2022-10-19T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fb067cb036_ormakoott.jpg"
keywords: []
---

# ഓർമ്മക്കൂട്ട് 22 ശ്രദ്ധേയമായി; വേളം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു 

> **Lead Summary:** **കുറ്റ്യാടി :** നീണ്ട 23 വർഷങ്ങൾക്കിപ്പുറം കൗമാരത്തിൻ്റെ കളിചിരികളുമായി ഒരുവട്ടം കൂടെ വേളം ഹൈസ്കൂളിൻ്റെ തിരുമുറ്റത്ത് അവർ ഒത്തുകൂടി.

## Article Content

**കുറ്റ്യാടി :** നീണ്ട 23 വർഷങ്ങൾക്കിപ്പുറം കൗമാരത്തിൻ്റെ കളിചിരികളുമായി ഒരുവട്ടം കൂടെ വേളം ഹൈസ്കൂളിൻ്റെ തിരുമുറ്റത്ത് അവർ ഒത്തുകൂടി.

എസ്.എസ്.എൽ.സി 99 ബാച്ചിൻ്റെ സ്നേഹസംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി പരിപാടി മുൻ ഹെഡ്മാസ്റ്റർ ടി.എം മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രശസ്ത സിനിമാ നാടകനടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാഥിതിയായി എൻ.വി അബ്ദുള്ള മാസ്റ്റർ ,ടി പി കാസിം മാസ്റ്റർ ,പി.കെ ബാല കൃഷ്ണൻ മാസ്റ്റർ ,ടി പി കുഞ്ഞിരാമൻ മാസ്റ്റർ ,വി.കെ ഭാസ്കരൻ മാസ്റ്റർ ,ശാന്തകുമാരി ടീച്ചർ നാരായൺ മാസ്റ്റർ ,സരോജ ടീച്ചർ ,കെ .സി ബാബു മാസ്റ്റർ അബൂബക്കർ മാസ്റ്റർ ,ഒ.ടി.രാജൻ മാസ്റ്റർ വി.പി. ചന്ദ്രൻ മാസ്റ്റർ വസന്ത ടീച്ചർ അഹമ്മദ് മാസ്റ്റർ ,മലയിൽ കാസിം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

അധ്യാപകരെ ആദരിക്കൽ ,സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരുദിവസത്തെ ഉച്ചഭക്ഷണം നൽകൽ തുടങ്ങിയവയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.

സ്കൂൾ ക്ലാസ് റൂമിലേക്ക് 99 ബാച്ച് നൽകിയ ക്ലോക്ക് രമേശൻ മാസ്റ്റർ സുജാത ടീച്ചർ ,ജോതി ടീച്ചർ ,അബ്ദുൾ അസീസ് മാസ്റ്റർ തുടങ്ങിയവർ ഏറ്റുവാങ്ങി പരിപാടിയോടനുബന്ധിച്ച് അർജ്ജുന കളരി സംഘത്തിന്റെ കുറിച്ചകം നാണു ഗുരിക്കൾ ,ശാന്തീപ് എന്നിവരുടെ നേതൃത്വത്തിൽ കളരിപ്പയറ്റും അരങ്ങേറി .ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും , ഉണ്ടായിരുന്നു. എം സനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി .പി വിജേഷ് അധ്യക്ഷത വഹിച്ചു ,ടി.സീന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/75290/ormakoot-22-was-a-remarkable-gathering-of-old-students-at-velam-school)