---
title: "റോഡപകടം മുൻകരുതൽ; റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു "
english_title: "Road accident prevention; Road Safety Vigilance Team formed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/75347/road-accident-prevention-road-safety-vigilance-team-formed"
published_at: "2022-10-19T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ffc2393b96_Untitled-1.jpg"
keywords: []
---

# റോഡപകടം മുൻകരുതൽ; റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു 

> **Lead Summary:** **വട്ടോളി :** വർധിച്ചു വരുന്ന റോഡപകടങ്ങളിൽ വർഷം തോറും നൂറുകണക്കിന് ജീവനുകളാണ് റോഡിൽ പൊലിയുന്നത്.

## Article Content

**വട്ടോളി :** വർധിച്ചു വരുന്ന റോഡപകടങ്ങളിൽ വർഷം തോറും നൂറുകണക്കിന് ജീവനുകളാണ് റോഡിൽ പൊലിയുന്നത്.

സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ശാസ്ത്രീയമായും വേഗത്തിലും ഏകോപിപ്പിക്കുന്നതിനുമായി കേരള ഫയർ & റസ്ക്യൂ സർവ്വീസ്സും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് റോഡ് സുരക്ഷാ ജാഗ്രതാ ടീം എന്ന പേരിൽ രൂപീകരിച്ചു.

ഇതിന്റെ ഭാഗമായി വട്ടോളി ഗവ: യു പി സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസും മൈമിങ്ങും സ്കൂളിൽ വെച്ച് നടത്തി. ഫയർ & റസ്ക്യൂ ഓഫീസർ എ. സതീഷ് ക്ലാസെടുത്തു.

സ്ക്കൂൾ മുറ്റത്ത് നടത്തിയ മൈമിംഗ് പരിപാടിയിൽ ഫയർ & റസ്ക്യൂ ഓഫീസർമാരായ മനോജ് എം, വൈഷ്ണവ് ജിത്ത് , സിവിൽ ഡിഫൻസ് വാർഡൻ എം.കെ ശാലുവിന്റെ നേതൃത്വത്തിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/75347/road-accident-prevention-road-safety-vigilance-team-formed)