---
title: "ലഹരി വിരുദ്ധ മനുഷ്യ ചങ്ങല; കേരളപ്പിറവി ദിനം ഗംഭീരമാക്കാൻ പതിനായിരം പേർ"
english_title: "Anti-drug human chain; Ten thousand people to celebrate Kerala birth day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/75348/anti-drug-human-chain-ten-thousand-people-to-celebrate-kerala-birth-day"
published_at: "2022-10-19T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ffcc3e2e0e_Untitled-1.jpg"
keywords: []
---

# ലഹരി വിരുദ്ധ മനുഷ്യ ചങ്ങല; കേരളപ്പിറവി ദിനം ഗംഭീരമാക്കാൻ പതിനായിരം പേർ

> **Lead Summary:** **കുറ്റ്യാടി : **കേരളപ്പിറവി ദിനത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ജന ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല. ലഹരി വിരുദ്ധ മനുഷ്യ ചങ്ങല വിജയിപ്പിക്കുവാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ ചെയർപേഴ്സണും പി.സി.രവീന്ദ്രൻ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**കുറ്റ്യാടി : **കേരളപ്പിറവി ദിനത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ജന ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല. ലഹരി വിരുദ്ധ മനുഷ്യ ചങ്ങല വിജയിപ്പിക്കുവാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ ചെയർപേഴ്സണും പി.സി.രവീന്ദ്രൻ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

പ്രസിഡണ്ട് ഒ .ടി .നഫീസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ടി.കെ.മോഹൻദാസ്, മെമ്പർമാരായ ഹാഷിം നമ്പാടൻ, സബിന മോഹൻ, പി.പി.ചന്ദ്രൻ ,എ സി മജീദ്, സി എൻ ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് ഭാരവാഹി ശ്രീജേഷ് ഊരത്ത്, സി വി മൊയ്തു, ഒ.പി.മഹേഷ്, വാഴയിൽ ബാലൻ, ബിന്ദു കെ.സി, അനസ് കുറ്റ്യാടി, പി.കെ.ബാബു, ഒ.വി.ലത്തീഫ് ,സി.എഛ് ഷെരീഫ്, ഹെൽത്ത് ഇൻസ്പക്ടർ രാജീവൻ, എക്സൈസ് ഓഫീസർ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

നവംബർ 1ാം തീയതി ഉച്ചയ്ക്ക് 3:00 മണിക്ക് മരുതോങ്കര റോഡ്, തൊട്ടിൽ പാലം റോഡ്, പേരാമ്പ്ര റോഡ്, വടകര റോഡ് എന്നിവിടങ്ങളിലായി 5 km നീളത്തിലാണ് ചങ്ങല സംഘടിപ്പിക്കുന്നത്. ചങ്ങലയിൽ MP ,MLA ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കലാസാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം 10000 പേർ കണ്ണികളാകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/75348/anti-drug-human-chain-ten-thousand-people-to-celebrate-kerala-birth-day)