---
title: "കുറ്റ്യാടിയിൽ വൈകിട്ട് അതിശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി"
english_title: "Heavy rain in Kutyati in the evening; Low-lying areas were flooded"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/75604/heavy-rain-in-kutyati-in-the-evening-low-lying-areas-were-flooded"
published_at: "2022-10-20T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63517e4ccda5d_rain.jpg"
keywords: []
---

# കുറ്റ്യാടിയിൽ വൈകിട്ട് അതിശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

> **Lead Summary:** **കുറ്റ്യാടി :** അഞ്ചുദിവസം ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാപ്രവചനം നിലനിൽക്കെ കുറ്റ്യാടിയിൽ അതിശക്തമായ മഴ. ഇന്ന് വൈകിട്ട് അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ കുറ്റ്യാടി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

## Article Content

**കുറ്റ്യാടി :** അഞ്ചുദിവസം ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാപ്രവചനം നിലനിൽക്കെ കുറ്റ്യാടിയിൽ അതിശക്തമായ മഴ. ഇന്ന് വൈകിട്ട് അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ കുറ്റ്യാടി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

കുറ്റ്യാടി ടൗണിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുറ്റ്യാടി ടൗണിലെ മസ്ജിദിന് സമീപത്തെ നിരവധി കടകളിലും പ്രമുഖ വ്യാപാരസ്ഥാപനമായ അനുഗ്രഹ ഗാർമെന്റ്സിന്റെ മുന്നിൽ വെള്ളം കെട്ടിനിന്നത് വ്യാപാരികളെയും കാൽനട യാത്രക്കാരെയും ഒരേപോലെ പ്രതിസന്ധിയിലാക്കി.

ഓവുചാല്‍ വൃത്തിയാക്കാത്തത് കൊണ്ടാണ് വെള്ളം കെട്ടിനിൽക്കുന്നത് എന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.

വേഗതയിൽ വരുന്ന ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളം സ്ഥാപനത്തിൻറെ ഉൾവശങ്ങളിലേക്ക് ശക്തിയായി അടിച്ചു വരുന്നതും, വിൽക്കാൻ വേണ്ടി വെച്ച വിലയേറിയ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയിലേക്ക് ചളി തെറിക്കുന്നതും നിസ്സഹായതോടെ നോക്കി നിൽക്കാനേ വ്യാപാരികൾക്ക് പറ്റുന്നുള്ളൂ.

ടേസ്റ്റി കിച്ചൻ എന്ന സ്ഥാപനം നടത്തുന്ന കടയിലേക്കും വെള്ളം അടിച്ചു കയറി, തന്മൂലം കച്ചവട ആവശ്യത്തിന് വേണ്ടിവച്ച എണ്ണക്കടികൾ ,പലഹാരങ്ങൾ, പഴങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിൽപ്പനയെ സാരമായി ബാധിച്ചു. മഴ ഇനിയും തുടർന്നാൽ എന്ത് ചെയ്യണം എന്ന് അറിയാതെ ആശങ്കയിലാണ് ടൗണിലെ വ്യാപാരികളും കച്ചവടക്കാരും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/75604/heavy-rain-in-kutyati-in-the-evening-low-lying-areas-were-flooded)