---
title: "കുട്ടികളിൽ വായനാശീലം വളർത്താൻ പുസ്തക ചങ്ങാതി പദ്ധതി തുടങ്ങി"
english_title: "Book friend to develop reading habit in children"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/75770/book-friend-to-develop-reading-habit-in-children"
published_at: "2022-10-21T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352a5524e878_Untitled-1.jpg"
keywords: []
---

# കുട്ടികളിൽ വായനാശീലം വളർത്താൻ പുസ്തക ചങ്ങാതി പദ്ധതി തുടങ്ങി

> **Lead Summary:** **നരിപ്പറ്റ : **കുട്ടികളിൽ വായനാശീലം വളർത്താൻ ലക്ഷ്യമിട്ട് നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല,നരിപ്പറ്റ. യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ചേർന്ന് നടത്തുന്ന പുസ്തക ചങ്ങാതി പദ്ധതി തുടങ്ങി.

## Article Content

**നരിപ്പറ്റ : **കുട്ടികളിൽ വായനാശീലം വളർത്താൻ ലക്ഷ്യമിട്ട് നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല,നരിപ്പറ്റ. യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ചേർന്ന് നടത്തുന്ന പുസ്തക ചങ്ങാതി പദ്ധതി തുടങ്ങി.

ഇതിന്റെ ഒന്നാം ഘട്ടം എന്ന നിലയിൽ വിദ്യാർത്ഥികൾ ഗ്രന്ഥശാല സന്ദർശിച്ചു.വായന മത്സരം,വായനാക്കുറിപ്പ് തയ്യാറാക്കൽ, തുടങ്ങിയവയും അനുബന്ധമായി നടക്കും.

ഗ്രാമപഞ്ചായത്ത് അംഗം സജിതാ സുധാകരൻ ഉദ്ഘാടനം ചെയ്തു. വി പി. ദീപേഷ്, ആദർശ് . വി.കെ, സെറീന , ബിന്ദു വി.കെ, നീതി അനീഷ്, സിന്ധു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/75770/book-friend-to-develop-reading-habit-in-children)