---
title: "ദിബിഷക്ക് നീതി ലഭ്യമാക്കുക; ജനകീയ കൺവെൻഷൻ നാളെ "
english_title: "Bring justice to Dibisha; People's convention tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/75772/bring-justice-to-dibisha-peoples-convention-tomorrow"
published_at: "2022-10-21T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352a61fcc492_dibisha.jpg"
keywords: []
---

# ദിബിഷക്ക് നീതി ലഭ്യമാക്കുക; ജനകീയ കൺവെൻഷൻ നാളെ 

> **Lead Summary:** **കക്കട്ടിൽ : **ചികിത്സാ പിഴവുമൂലം കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ മരണപ്പെട്ട ദിബിഷക്ക് നീതി ലഭ്യമാക്കാൻ നാളെ ജനകീയ കൺവെൻഷൻ. വട്ടോളി നാഷണൽ ഹൈസ്കൂളിൽ വച്ച് വൈകിട്ട് മൂന്നുമണിക്ക് ജനകീയ കൺവെൻഷൻ വടകര എംപി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.

## Article Content

**കക്കട്ടിൽ : **ചികിത്സാ പിഴവുമൂലം കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ മരണപ്പെട്ട ദിബിഷക്ക് നീതി ലഭ്യമാക്കാൻ നാളെ ജനകീയ കൺവെൻഷൻ. വട്ടോളി നാഷണൽ ഹൈസ്കൂളിൽ വച്ച് വൈകിട്ട് മൂന്നുമണിക്ക് ജനകീയ കൺവെൻഷൻ വടകര എംപി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ദിബിഷയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക. അർഹമായ ശിക്ഷ ലഭ്യമാക്കുക.തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ രൂപീകരിച്ചിട്ടുണ്ട്.

വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നതുകൊണ്ടാണ് ഡോക്ടർമാർക്ക് പിഴവ് പറ്റുന്നതെന്നും, അവരുടെ മകൾക്കാണ് ഈ ഗതി വന്നതെങ്കിൽ അവരുടെ പ്രതികരണം ഏത് രീതിയിലായിരിക്കും എന്നും ആക്ഷൻ കമ്മിറ്റി ചോദിച്ചു.

ദിബിഷ മരിച്ച് 7 മണിക്കൂർ കഴിഞ്ഞാണ് രക്ഷിതാക്കളെ വിവരമറിയിക്കുന്നത്. മരണത്തിനുശേഷം രണ്ടു കുട്ടികളുടെ സംരക്ഷണാർത്ഥം ഭർത്താവ് നരിപ്പറ്റ ചീക്കോന്ന് അരീക്കര അമ്മൂമ്മവീട്ടിൽ അനീഷിന് ഗൾഫിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

ആന്തരികവും ബാഹ്യവുമായ രക്തസ്രാവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാനതല അപെക്സ് സമിതിയുടെ റിപ്പോർട്ടിൽ പരാമർശിച്ചത്. ആന്തരിക രക്തസ്രാവം മൂലമാണ് ദിപിഷയുടെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നതെന്നാണ് ഇഖ്‌റ ഹോസ്പിറ്റൽ അധികൃതർ പറഞ്ഞത്.

അതുകൊണ്ടുതന്നെ ഹോസ്പിറ്റൽ അധികൃതരുടെ വാദം അവാസ്തവം എന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞത്.

നാളെ നടക്കുന്ന കൺവെൻഷനിൽ വടകര നാദാപുരം കുറ്റ്യാടി എംഎൽഎമാർ അടക്കം പങ്കെടുക്കുമെന്നും പറഞ്ഞു. തുടർന്നും മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ബഹുജന പരിപാടികൾ ആസൂത്രണം ചെയ്തതായും ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/75772/bring-justice-to-dibisha-peoples-convention-tomorrow)