---
title: "വേരിടം വരുന്നു; അറിയുമോ? കായക്കൊടി അംബാട് ദേശത്തുകാരുടെതാണ് "
english_title: "veridam is coming ; Do you know? its for Ambat native"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/7596/veridam-is-coming-do-you-know-its-ambat-native"
published_at: "2021-10-28T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a12527b928_veridam.jpg"
keywords: []
---

# വേരിടം വരുന്നു; അറിയുമോ? കായക്കൊടി അംബാട് ദേശത്തുകാരുടെതാണ് 

> **Lead Summary:** **കുറ്റ്യാടി: **പുതുതലമുറ അറിയാത്ത ഒരു ദേശത്തിൻ്റെ കഥകളുമായി വേരിടം വരുന്നു. നിങ്ങൾക്ക് അറിയുമോ? കായക്കൊടി അംബാട് ദേശത്തിൻ്റെ ഭാഗമായിരുന്നെന്ന്. കായക്കൊടി പഞ്ചായത്തിന്റെ സമഗ്ര ദേശചരിത്രവുമായി ‘വേരിടം’ പുറത്തിറങ്ങുന്നു. മുന്നൂറിലധികം പേജുകളുള്ള പുസ്തകം പഞ്ചായത്തിന്റെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക രാഷ്ട്രീയ പരിണാമം വിശകലനം ചെയ്യുന്നു.

## Article Content

**കുറ്റ്യാടി: **പുതുതലമുറ അറിയാത്ത ഒരു ദേശത്തിൻ്റെ കഥകളുമായി വേരിടം വരുന്നു. നിങ്ങൾക്ക് അറിയുമോ? കായക്കൊടി അംബാട് ദേശത്തിൻ്റെ ഭാഗമായിരുന്നെന്ന്. കായക്കൊടി പഞ്ചായത്തിന്റെ സമഗ്ര ദേശചരിത്രവുമായി ‘വേരിടം’ പുറത്തിറങ്ങുന്നു. മുന്നൂറിലധികം പേജുകളുള്ള പുസ്തകം പഞ്ചായത്തിന്റെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക രാഷ്ട്രീയ പരിണാമം വിശകലനം ചെയ്യുന്നു.

കോട്ടയം രാജവംശത്തിന്റെ അധീനതയിലായിരുന്ന അംബാട് ദേശത്തുൾപ്പെടുന്ന കായക്കൊടിയുടെ ചരിത്രം പുർവകാലശേഷിപ്പുകളെ പഠനവിധേയമാക്കിയാണ് തയ്യാറാക്കിയതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. 2018-ലാണ് പുസ്തകത്തിന്റെ രചനാപ്രവർത്തനം തുടങ്ങിയത്.

പുസ്തകത്തിന് വേണ്ടി ചിത്രകാരൻ മദനൻ തയ്യാറാക്കിയ കവർ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ കെ. പ്രേമൻ, അസോസിയേറ്റ് എഡിറ്റർമാരായ ചന്ദ്രൻ കായക്കൊടി, ഇ. ബിന്ദു, മജീദ് തെറ്റത്ത്, ടി.വി. ഷാജു, ടി.ടി. നാണു, എ. കണ്ണൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/7596/veridam-is-coming-do-you-know-its-ambat-native)