---
title: "വേളത്ത് ഓരോ വീട്ടിലും ശുദ്ധജലം : ജൽ ജീവൻ മിഷൻ ബോധവൽക്കരണം"
english_title: "Clean water in every house during Velam: Jal Jeevan Mission awareness"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/76267/clean-water-in-every-house-during-velam-jal-jeevan-mission-awareness"
published_at: "2022-10-24T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63564438e49e5_jal_jeevan.jpg"
keywords: []
---

# വേളത്ത് ഓരോ വീട്ടിലും ശുദ്ധജലം : ജൽ ജീവൻ മിഷൻ ബോധവൽക്കരണം

> **Lead Summary:** **വേളം:** വേളം ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷനും നിർവ്വഹണ സഹായ ഏജൻസിയും സംയുക്തമായി ചേർന്ന് നടത്തിയ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി.

## Article Content

**വേളം:** വേളം ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷനും നിർവ്വഹണ സഹായ ഏജൻസിയും സംയുക്തമായി ചേർന്ന് നടത്തിയ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി.

ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ജലജീവൻ മിഷനെ കുറിച്ചുള്ള പ്രവർത്തനത്തെ പറ്റി ചർച്ച സംഘടിപ്പിച്ചു.

കുടിവെള്ളമെത്താത്ത ഓരോ വീട്ടിലും സുഗമമായി വിതരണത്തിന് എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത് എന്നും ക്ലാസിൽ അഭിപ്രായമുണ്ടായി. ജൽജീവൻ മിഷന് വേണ്ടിയുള്ള എല്ലാ കാര്യത്തിലും ഗ്രാമപഞ്ചായത്ത് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് പ്രസിഡണ്ട് ഉറപ്പുനൽകി.

വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുമ മലയിൽ, കിണറുള്ളതിൽ അസീസ്, എം.സി. മൊയ്തു, സിത്താര കെ.സി, അനീഷ പ്രദീപ്, കെ. തങ്കം, പഞ്ചായത്ത് സെക്രട്ടറി എം.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ സി. ബീന, സി.പി. ജിസ്ന തുടങ്ങിയവർ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/76267/clean-water-in-every-house-during-velam-jal-jeevan-mission-awareness)