---
title: "മനുഷ്യശൃംഖല തീർക്കാൻ  ഒരുങ്ങി; ലഹരിക്കെതിരെ വേളത്ത് മനുഷ്യശൃംഖല തീർക്കും"
english_title: "The human network is ready to settle; The human network will be completed during the fight against intoxication"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/76366/the-human-network-is-ready-to-settle-the-human-network-will-be-completed-during-the-fight-against-intoxication"
published_at: "2022-10-24T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356b968bf177_kuttyadi_image.jpg"
keywords: []
---

# മനുഷ്യശൃംഖല തീർക്കാൻ  ഒരുങ്ങി; ലഹരിക്കെതിരെ വേളത്ത് മനുഷ്യശൃംഖല തീർക്കും

> **Lead Summary:** **വേളം**: ലഹരിക്കെതിരെ വേളം പഞ്ചായത്തിലെ ടൗണുകൾ കേന്ദ്രീകരിച്ച് നവംബർ 1 ന് മനുഷ്യശൃംഖല തീർക്കാൻ ജാഗ്രതാ സമിതി തീരുമാനിച്ചു. പള്ളിയത്ത്, പൂളക്കൂൽ, വലകെട്ട്, പൂമുഖം, തീക്കുനി, പെരുവയൽ, കാക്കുനി എന്നി വിടങ്ങളിലാണ് ശൃംഖല തീർക്കുന്നത്.

## Article Content

**വേളം**: ലഹരിക്കെതിരെ വേളം പഞ്ചായത്തിലെ ടൗണുകൾ കേന്ദ്രീകരിച്ച് നവംബർ 1 ന് മനുഷ്യശൃംഖല തീർക്കാൻ ജാഗ്രതാ സമിതി തീരുമാനിച്ചു. പള്ളിയത്ത്, പൂളക്കൂൽ, വലകെട്ട്, പൂമുഖം, തീക്കുനി, പെരുവയൽ, കാക്കുനി എന്നി വിടങ്ങളിലാണ് ശൃംഖല തീർക്കുന്നത്.

സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തർ, യുവജനങ്ങൾ, ക്ലബ്ബ് അംഗങ്ങൾ, ആശാ വർക്കർ മാർ തുടങ്ങിയവരാണ് ശൃംഖലയിൽ അണി ചേരുക. 24 ന് എല്ലാ വീടുകളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കാനും വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട് രചനാ മൽസരങ്ങൾ, പ്രശ്നോത്തരി എന്നിവ നടത്താനും യോഗം തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ള തിൽ അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ.സി. ബാബു, സെക്രട്ടറി എം.രാമചന്ദ്രൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സുമ മലയിൽ, സറീന നടുക്കണ്ടി, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷൈലേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ എം.സി. മൊയ്തു, അനീഷ പ്രദീപ്, സി.പി. ഫാത്തിമ, കെ. അസീസ്, കെ.കെ. മനോജൻ, കെ.കെ.ഷൈനി, ഇ.കെ. കാസിം, പി.എം. കുമാരൻ മാസ്റ്റർ, എൻ.എം.മുഹമ്മദ്, യു.കെ.അബ്ദുൾ അസീസ്, ടി.വാസു, പി.പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/76366/the-human-network-is-ready-to-settle-the-human-network-will-be-completed-during-the-fight-against-intoxication)