---
title: "വേളത്ത്  കാലിത്തീറ്റ ഷെഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു"
english_title: "Fodder shed work was inaugurated during the event"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/76506/fodder-shed-work-was-inaugurated-during-the-event"
published_at: "2022-10-25T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357b6719d859_kuttyadi.jpg"
keywords: []
---

# വേളത്ത്  കാലിത്തീറ്റ ഷെഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വേളം: **ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന വർക്ക് ഷെഡിന്റെ പ്രവർത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവഹിച്ചു.

## Article Content

**വേളം: **ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന വർക്ക് ഷെഡിന്റെ പ്രവർത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവഹിച്ചു.

ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ അധ്യക്ഷയായിരുന്നു. തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ ഷംസി, ഓവർസിയർമാരായ സജീർ എൻ , നിധിൻ , ബീന മാടോൽ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് ജീവനക്കാർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/76506/fodder-shed-work-was-inaugurated-during-the-event)