---
title: "ജനാധിപത്യം പരിശീലിക്കേണ്ടത് കലാലയങ്ങളിലൂടെ- യു ഡി എസ്‌ എഫ്"
english_title: "Democracy should be practiced through colleges - UDSF"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/77452/democracy-should-be-practiced-through-colleges-udsf"
published_at: "2022-10-29T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d4106b3b70_udf.jpg"
keywords: []
---

# ജനാധിപത്യം പരിശീലിക്കേണ്ടത് കലാലയങ്ങളിലൂടെ- യു ഡി എസ്‌ എഫ്

> **Lead Summary:** **കുറ്റ്യാടി : **ജനാധിപത്യം പരിശീലിക്കേണ്ടത് കലാലയങ്ങളിലൂടെയാണെന്ന് യു ഡി എസ്‌ എഫ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.

## Article Content

**കുറ്റ്യാടി : **ജനാധിപത്യം പരിശീലിക്കേണ്ടത് കലാലയങ്ങളിലൂടെയാണെന്ന് യു ഡി എസ്‌ എഫ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ബന്ധ വർഗീയ ഫാസിസ്റ്റ് ശക്തികളായ എബിവിപി അടക്കമുള്ള സംഘടനകൾ കേരളത്തിലെ കലാലയങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുമ്പോൾ തങ്ങൾക്ക് സ്വാധീനമുള്ള കലാലയങ്ങളിൽ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിന് നേതൃത്വം കൊടുത്ത വർഗീയ ഫാസിസ്റ്റുകൾക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നതിന് മത്സരിക്കുകയാണ് എസ്എഫ്ഐ യെന്ന് മൊകേരി കോളേജ് ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. 

കെഎസ്‌യു ജില്ലാസെക്രട്ടറി അനസ് നങ്ങാണ്ടി പറഞ്ഞു. ഷാമിൽ അധ്യക്ഷത വഹിച്ചു, അഖില മര്യാട്ട്, റാഷിദ്‌ കുറ്റ്യാടി, ഷഹാന, അഭിജിത്ത് പി, ഹുദയിഫ്, നിഹാൽ, അമർ സംസാരിച്ചു ഹനീന നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/77452/democracy-should-be-practiced-through-colleges-udsf)