---
title: "തിയ്യർക്കുന്ന് തുരക്കരുത്; മണിമല കരിങ്കൽ ക്വാറി ഖനനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം: സി പി ഐ "
english_title: "Don't drill too hard; Move to mine Manimala granite quarry should be abandoned: CPI"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/77656/dont-drill-too-hard-move-to-mine-manimala-granite-quarry-should-be-abandoned-cpi"
published_at: "2022-10-30T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ea81337506_Untitled-1.jpg"
keywords: []
---

# തിയ്യർക്കുന്ന് തുരക്കരുത്; മണിമല കരിങ്കൽ ക്വാറി ഖനനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം: സി പി ഐ 

> **Lead Summary:** **വേളം :** മണിമല -തിയ്യർക്കുന്ന് കരിങ്കൽ ക്വാറി വീണ്ടും ഖനനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി പി ഐ പള്ളിയത്ത് ബ്രാഞ്ച് കുടുംബ സംഗമം ആവശ്യപ്പെട്ടു. ക്വാറി ഖനനം പുനരാരംഭിക്കുന്നത് പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കുടിവെള്ള സ്രോതസുകൾക്കും നിരവധി വീടുകൾക്കും ഭീഷണിയാണെന്നും സംഗമം ചൂണ്ടിക്കാട്ടി.

## Article Content

**വേളം :** മണിമല -തിയ്യർക്കുന്ന് കരിങ്കൽ ക്വാറി വീണ്ടും ഖനനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി പി ഐ പള്ളിയത്ത് ബ്രാഞ്ച് കുടുംബ സംഗമം ആവശ്യപ്പെട്ടു. ക്വാറി ഖനനം പുനരാരംഭിക്കുന്നത് പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കുടിവെള്ള സ്രോതസുകൾക്കും നിരവധി വീടുകൾക്കും ഭീഷണിയാണെന്നും സംഗമം ചൂണ്ടിക്കാട്ടി.

സി പി ഐ ജില്ലാ കൗൺസിൽ അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ പി സുജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ , ജില്ലാ കൗൺസിൽ അംഗങ്ങളായ രജീന്ദ്രൻ കപ്പള്ളി, സി കെ ബിജിത്ത് ലാൽ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി കെ ബാബു, കെ സത്യൻ, ലോക്കൽ സെക്രട്ടറി സി രാജീവൻ, പി സുനിൽ കുമാർ, റിനിത പള്ളിയത്ത് എന്നിവർ സംസാരിച്ചു.

ബ്രാഞ്ച് സെക്രട്ടറി ജലീഷ് കരുവോത്ത് സ്വാഗതവും എൻ പി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. മുതിർന്ന പാർട്ടി പ്രവർത്തകരായ ടി കണാരൻ, ടി പി കുഞ്ഞിരാമൻ, ഒ പി രാഘവൻ , എൻ പി കുഞ്ഞിരാമൻ, പള്ളിയത്ത് നാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ പാർട്ടികളിൽ നിന്ന് രാജി വെച്ച് സി പി ഐയിൽ ചേർന്നവരെ ലോക്കൽ സെക്രട്ടറി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/77656/dont-drill-too-hard-move-to-mine-manimala-granite-quarry-should-be-abandoned-cpi)