---
title: "വേളത്ത് ആരോഗ്യ ബോധവൽക്കരണവും പോഷകാഹാര പ്രദർശനവും ഉജ്ജ്വലമായി "
english_title: "Health awareness and nutrition demonstration during the event was brilliant"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/78000/health-awareness-and-nutrition-demonstration-during-the-event-was-brilliant"
published_at: "2022-11-01T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636120c7588fe_Untitled-1.jpg"
keywords: []
---

# വേളത്ത് ആരോഗ്യ ബോധവൽക്കരണവും പോഷകാഹാര പ്രദർശനവും ഉജ്ജ്വലമായി 

> **Lead Summary:** **വേളം : **വേളത്ത് ആരോഗ്യ ബോധവൽക്കരണവും പോഷകാഹാര പ്രദർശനവും ഉജ്വലമായി.ഐ.സി.ഡി.എസും വേളം ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**വേളം : **വേളത്ത് ആരോഗ്യ ബോധവൽക്കരണവും പോഷകാഹാര പ്രദർശനവും ഉജ്വലമായി.ഐ.സി.ഡി.എസും വേളം ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പോഷക മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും ആരോഗ്യ ബോധവൽക്കരണവും അനീമിയ സ്ക്രീനിങ്ങും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി. സൂപ്പി മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, ജെ.എച്ച്.ഐ. റഷീദ്, സൂപ്പർവൈസർ നീതു കുര്യാക്കോസ്, സി.പി. ഭാർഗവി സംസാരിച്ചു.

മൽസരത്തിൽ വിജയികളായ അമ്മമാർക്ക് പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സ്ത്രീകൾ അടക്കമുള്ള നാട്ടുകാരുടെ സാന്നിധ്യം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/78000/health-awareness-and-nutrition-demonstration-during-the-event-was-brilliant)