---
title: "കോളേജ് ഇലക്ഷൻ അട്ടിമറി; യു. ഡി.എസ്. എഫ് മൊകേരി ഗവ :കോളേജ് തിരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു "
english_title: "College Election Coup; U. D.S. F Mokeri Govt: Boycotted college elections"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/78019/college-election-coup-u-ds-f-mokeri-govt-boycotted-college-elections"
published_at: "2022-11-01T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63612fa90116a_Untitled-1.jpg"
keywords: []
---

# കോളേജ് ഇലക്ഷൻ അട്ടിമറി; യു. ഡി.എസ്. എഫ് മൊകേരി ഗവ :കോളേജ് തിരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു 

> **Lead Summary:** **കുറ്റ്യാടി : **കാലിക്കറ്റ്‌ സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള യൂണിയൻ തിരഞ്ഞെടുപ്പിൽ ചട്ടങ്ങൾ കാറ്റിൽപറത്തി ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് മൊകേരി ഗവ കോളേജിൽ യു.ഡി.എസ്.എഫ് നാമനിർദ്ദേശ പത്രികകൾ പിൻവലിച്ചുകൊണ്ട് ഇലക്ഷൻ ബഹിഷ്കരിച്ചു.

## Article Content

**കുറ്റ്യാടി : **കാലിക്കറ്റ്‌ സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള യൂണിയൻ തിരഞ്ഞെടുപ്പിൽ ചട്ടങ്ങൾ കാറ്റിൽപറത്തി ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് മൊകേരി ഗവ കോളേജിൽ യു.ഡി.എസ്.എഫ് നാമനിർദ്ദേശ പത്രികകൾ പിൻവലിച്ചുകൊണ്ട് ഇലക്ഷൻ ബഹിഷ്കരിച്ചു.

യൂണിവേഴ്സിറ്റി ചട്ടപ്രകാരം തിങ്കളാഴ്ച ഉച്ചക്ക് 12:30 വരെയാണ് നോമിനേഷൻ സ്വീകരിക്കേണ്ടത്. എന്നാൽ എസ്. എഫ്. ഐയുടെ ചില പത്രികകളിൽ അപാകതകൾ സംഭവിച്ചതിനാൽ അത് തിരുത്തുവാനെന്നവണ്ണം കോളേജ് അധികൃതർ വൈകീട്ട് 4:30 വരെ എസ്.എഫ്.ഐക്ക് വേണ്ടി മാത്രം സമയം നീട്ടികൊടുത്തു എന്നാണ് ആരോപണം.

കോളേജ് ഇലക്ഷൻ സമയത്ത് പുറത്തുനിന്നുള്ളവർ കോളേജിൽ പ്രവശിക്കരുതെന്ന കർശന ഉത്തരവ് നിലനിൽക്കവേ മൊകേരി കോളേജിൽ സൂക്ഷ്മ പരിശോധന വരെ നടത്തുന്നത് പുറത്തു നിന്നും വരുന്ന പാർട്ടി ഗുണ്ടകളുടെ മേൽനോട്ടത്തിലാണെന്നും കോളേജ് അധികൃതർ ഇതിന് ഓശാനപാടുകയാണെന്നും കെ. എസ്. യു, എം. എസ്. എഫ് പ്രവർത്തകർ ആരോപിക്കുന്നു യു. ഡി. എസ്. എഫ് നേതാക്കളായ അമർ ആദർശ്, ഷഹാന ഷെറിൻ, അഭിനവ്, ഹുദൈഫ്, അഭിജിത്ത്,തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/78019/college-election-coup-u-ds-f-mokeri-govt-boycotted-college-elections)