സൗജന്യ പ്രമേഹ ശില്പശാല 14ന് പാർക്കോയിൽ

സൗജന്യ പ്രമേഹ ശില്പശാല 14ന് പാർക്കോയിൽ
Nov 9, 2022 05:10 PM | By Anjana Shaji

വടകര : ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിക്കുന്ന പാർക്കോ ഡയബെത്തോൺ 2022 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു.

പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും രോഗബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് എൻഡോക്രിനോളജി, ജനറൽ മെഡിസിൻ, ഡയബറ്റോളജി, നെഫ്രോളജി, ഗൈനക്കോളജി, പൊഡിയാട്രി, ന്യൂട്രീഷ്യൻ ആന്റ് ഡയറ്ററ്റിക്സ് ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.

രാവിലെ 11 മുതൽ ഒരു മണിവരെ നീണ്ടുനിൽക്കുന്ന ശില്പശാലയിൽ വിവിധതരം ലബോറട്ടറി പരിശോധനകൾ, ഡയറ്റ് കൗൺസിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങൾക്കായി ഓപ്പൺ ഫോറം തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബുവും മെഡിക്കൽ ഡയറക്ടർ ഡോ. പി നസീറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് 1750 രൂപ വിലവരുന്ന ഷുഗർ, എച്ച്ബിഎഐസി, യൂറിൻ മൈക്രോ ആൽബുബിൻ, വി.പി.ടി തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരിക്കുമെന്ന് അവർ വ്യക്തമാക്കി.

പ്രമേഹരോഗികൾക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രമേഹത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ശില്പശാലയിൽ പങ്കെടുക്കാം.

എൻഡോക്രിനോളജിസ്റ്റ് ഡോ. വികാസ് മലിനേനി, സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ശ്രീധരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

താല്പര്യമുള്ളവർ 0496 3519999, 0496 2519999 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

Free diabetes workshop at the parco on the 14th

Next TV

Related Stories
വീട്ടു മുറ്റം; നമ്മുടെ പൈതൃകവും ധാർമ്മികതയും സമ്പന്നമാകണം. കെ സി ബാബു മാസ്റ്റർ

Jan 27, 2023 12:05 PM

വീട്ടു മുറ്റം; നമ്മുടെ പൈതൃകവും ധാർമ്മികതയും സമ്പന്നമാകണം. കെ സി ബാബു മാസ്റ്റർ

വീട്ടു മുറ്റം; നമ്മുടെ പൈതൃകവും ധാർമ്മികതയും സമ്പന്നമാകണം. കെ സി ബാബു...

Read More >>
കൊലപാതകമോ; പോലീസ് നായ പാഞ്ഞത് അയൽവാസിയുടെ വീട്ടിലേക്ക്

Jan 26, 2023 06:15 PM

കൊലപാതകമോ; പോലീസ് നായ പാഞ്ഞത് അയൽവാസിയുടെ വീട്ടിലേക്ക്

കൊലപാതകമോ; പോലീസ് നായ പാഞ്ഞത് അയൽവാസിയുടെ...

Read More >>
റിപ്പബ്ലിക് ദിനം; മൊകേരി ഭൂപേഷ് മന്ദിരത്തിലും

Jan 26, 2023 03:46 PM

റിപ്പബ്ലിക് ദിനം; മൊകേരി ഭൂപേഷ് മന്ദിരത്തിലും

റിപ്പബ്ലിക് ദിനം; മൊകേരി ഭൂപേഷ്...

Read More >>
കായക്കൊടിയിൽ രണ്ടുപേരുടെ മരണം; രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്

Jan 26, 2023 03:41 PM

കായക്കൊടിയിൽ രണ്ടുപേരുടെ മരണം; രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്

കായക്കൊടിയിൽ രണ്ടുപേരുടെ മരണം; രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന പ്രാഥമിക നിഗമനത്തിൽ...

Read More >>
കായക്കൊടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിന് പരിസരത്ത് അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Jan 26, 2023 12:55 PM

കായക്കൊടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിന് പരിസരത്ത് അയൽവാസി തൂങ്ങിമരിച്ച നിലയിൽ

കായക്കൊടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിന് പരിസരത്ത് അയൽവാസി തൂങ്ങിമരിച്ച...

Read More >>
കായക്കൊടിയിൽ മധ്യവയസ്ക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ

Jan 26, 2023 12:02 PM

കായക്കൊടിയിൽ മധ്യവയസ്ക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ

കായക്കൊടിയിൽ മധ്യവയസ്ക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ട...

Read More >>
Top Stories