---
title: "അടിസ്ഥാന വികസനം; ഹാപ്പിയായി വേളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ"
english_title: "In terms of basic development, the employed workers are happy."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/79553/in-terms-of-basic-development-the-employed-workers-are-happy"
published_at: "2022-11-10T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cde85a9d33_velam.jpg"
keywords: []
---

# അടിസ്ഥാന വികസനം; ഹാപ്പിയായി വേളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ

> **Lead Summary:** **വേളം: **അടിസ്ഥാന വികസന കാര്യത്തിൽ ഹാപ്പിയായി വേളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ. ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പഞ്ചായത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.

## Article Content

**വേളം: **അടിസ്ഥാന വികസന കാര്യത്തിൽ ഹാപ്പിയായി വേളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ. ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പഞ്ചായത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.

 തൊഴിലുറപ്പ് സ്ഥലത്ത് വെച്ച് തന്നെ അടിസ്ഥാന സൗകര്യങ്ങൾക്കാവിശ്യമായ ഫസ്റ്റ് എയ്ഡ് ബോക്സ്‌, കുടിവെള്ള പാത്രം,ഗ്ലാസ്‌, ബൂട്ട്,ഗ്ലൗസ്,ടാർപ്പൊളിൻ ഷീറ്റ്, എന്നിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെയീമ കുളമുള്ളതിൽ വിതരണം ചെയ്തു.

ചടങ്ങിൽ സ്ഥിരം സമിതി അംഗങ്ങളായ സൂപ്പി മാസ്റ്റർ, സറീന നടുക്കണ്ടി, സുമ മലയിൽ, വാർഡ് മെമ്പർമാരായ അസീസ് കിണറുള്ളതിൽ, അസീസ് തയാണ, ബാലാമണി, അനീഷ പ്രദീപ്, ഫാത്തിമ സി.പി, എം.സി മൊയ്‌തു, ബീന കോട്ടേമ്മൽ, ചന്ദ്രൻ മാസ്റ്റർ, അസിസ്റ്റന്റ് സെക്രട്ടറി ചിത്ര, ബ്ലോക്ക് ഗ്രാമ തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/79553/in-terms-of-basic-development-the-employed-workers-are-happy)