---
title: "കുറ്റ്യാടിയിൽ  മൂന്ന് നില കെട്ടിടത്തിൽ   തീപിടുത്തം"
english_title: "A fire in Kuttyyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/79798/a-fire-in-kuttyyadi"
published_at: "2022-11-11T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e89c475f02_kuttiady.jpg"
keywords: []
---

# കുറ്റ്യാടിയിൽ  മൂന്ന് നില കെട്ടിടത്തിൽ   തീപിടുത്തം

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി ** **ടൗണിൽ തൊട്ടിൽ പാലം റോഡിലുള്ള മനാഫ് തിരുമംഗലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തം.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി ** **ടൗണിൽ തൊട്ടിൽ പാലം റോഡിലുള്ള മനാഫ് തിരുമംഗലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തം.

ഉപയോഗശൂന്യമായ കാർ ബോഡ് പെട്ടികളും കടലാസുകൾക്കും തീ പിടിച്ച് കത്തി പടരുകയായിരുന്നു. സംഭവമറിഞ്ഞ് നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി ജാഫർ സാദിഖിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റു് പേരാമ്പ്രയിൽ നിന്ന് ഒരു യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

നാദാപുരത്ത് നിന്ന് സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എം പ്രവീൺ കുമാർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ കെ.പി ബിജു. മനോജ് കിഴക്കെ കര പ്രബീഷ് കുമാർ അജേഷ് സിയം ഷിജു അനീഷ് ഹോം ഗാർഡ് രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/79798/a-fire-in-kuttyyadi)