---
title: "ദോത്തി ചാലഞ്ച് കുറ്റ്യാടിയിലെ പ്രവർത്തനം മാതൃകാപരം - പാറക്കൽ അബ്ദുല്ല "
english_title: "Dothi Challenge activity at Kuttyadi is exemplary - Parakkal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/79840/dothi-challenge-activity-at-kuttyadi-is-exemplary-parakkal"
published_at: "2022-11-12T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f31ac6c29f_dhothi_chalange.jpg"
keywords: []
---

# ദോത്തി ചാലഞ്ച് കുറ്റ്യാടിയിലെ പ്രവർത്തനം മാതൃകാപരം - പാറക്കൽ അബ്ദുല്ല 

> **Lead Summary:** **കുറ്റ്യാടി:** കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനവും , സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും നേടിയ കുറ്റ്യാടി മണ്ഡലത്തിലെ യൂത്ത് ലീഗീൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് ജില്ലാ ലീഗ് ട്രഷറർ പാറക്കൽ അബ്ദുല്ല പറഞ്ഞു.

## Article Content

**കുറ്റ്യാടി:** കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനവും , സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും നേടിയ കുറ്റ്യാടി മണ്ഡലത്തിലെ യൂത്ത് ലീഗീൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് ജില്ലാ ലീഗ് ട്രഷറർ പാറക്കൽ അബ്ദുല്ല പറഞ്ഞു.

ക്വാട്ട പൂർത്തികരിച്ച പഞ്ചായത്ത് കമ്മറ്റിയേയും ,ശാഖ കമ്മറ്റികളേയും അനുമോദിക്കാൻ മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച സെലിബ്രേഷൻ ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് മൻസൂർ ഇടവലത്ത് അധ്യക്ഷത വഹിച്ചു . എം.പി ഷാജഹാൻ, ഷുഹൈബ് കുന്നത്ത്, ആർ കെ മുഹമ്മദ് , എഫ് എം മുനീർ, യൂനുസ് രാമത്ത് , ആർ കെ റഫീഖ് , ലത്തീഫ് ചുണ്ട, നവാസ് കെ.ടി , കെ.വി മുഹമ്മദലി, റഷാദ് വി.എം, അനസ് കാലാട്ട്, അബ്ദുല്ല തൻഈം, ഷബീർ കോട്ടപ്പള്ളി ,അമ്മദ്‌ നാറാണത്ത്‌, ഏ ടി മുഹമ്മദ്‌ ,അർഷാദ്‌ കെ ,എന്നിവർ പ്രസംഗിച്ചു. ജന: സിക്രട്ടറി സി എ നൗഫൽ സ്വാഗതവും ട്രഷറർ ഇ പി സലീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/79840/dothi-challenge-activity-at-kuttyadi-is-exemplary-parakkal)