---
title: "കേരളോത്സവം; വേളത്തെ കേരളോത്സവം ഗംഭീരമാക്കാൻ ഗ്രാമപഞ്ചായത്ത്."
english_title: "Kerala Festival; Village panchayat to make Kerala festival grand."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/80188/kerala-festival-village-panchayat-to-make-kerala-festival-grand"
published_at: "2022-11-14T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372006cad01a_keralolsavam.jpg"
keywords: []
---

# കേരളോത്സവം; വേളത്തെ കേരളോത്സവം ഗംഭീരമാക്കാൻ ഗ്രാമപഞ്ചായത്ത്.

> **Lead Summary:** **വേളം: **കേരളോത്സവം ഉഷാറാകും. വേളത്തെ കേരളോത്സവം ഗംഭീരമാക്കാൻ ഗ്രാമപഞ്ചായത്ത്. വേളം കേരളോത്സവം നവംബർ 19 മുതൽ 27 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു.

## Article Content

**വേളം: **കേരളോത്സവം ഉഷാറാകും. വേളത്തെ കേരളോത്സവം ഗംഭീരമാക്കാൻ ഗ്രാമപഞ്ചായത്ത്. വേളം കേരളോത്സവം നവംബർ 19 മുതൽ 27 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു.

കലാമൽസരങ്ങൾ പൂളക്കൂലിൽ വെച്ച് നടക്കും. അത് ലറ്റിക് മത്സരങ്ങൾ കൂളിക്കുന്ന് എം ബി എ അക്കാഡമിയിലും വോളി ബോൾ മത്സരങ്ങൾ കാക്കുനിയിലും നടക്കും.

ക്രിക്കറ്റ്, കമ്പവലി തുടങ്ങിയ മത്സരങ്ങൾ പെരുവയലിലും നടക്കും. കായിക മത്സരങ്ങളുടെ എൻട്രി ഫോമുകൾ 18 ന് 5 മണിക്ക് മുമ്പും കലാ മത്സരങ്ങളുടെ ഫോമുകൾ 21 ന് 5 മണിക്ക് മുമ്പും പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്. സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.സി. മുജീബ് റഹ്മാൻ, ടി.വി.കുഞ്ഞിക്കണ്ണൻ, ഇ.കെ. കാസിം, കെ.സുരേഷ്, മഠത്തിൽ ശ്രീധരൻ, സറീന നടുക്കണ്ടി, എം.സി. മൊയ്തു, കെ.കെ. മനോജൻ, വി.പി.സുധാകരൻ, കിണറുളളതിൽ അസീസ്, കെ ഷൈനി, ബീന കോട്ടേമ്മൽ, പി.പി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

കലാ വിഭാഗം ചെയർമാനായി വി.പി.ശശി, കൺവീനർ മഠത്തിൽ ശ്രീധരൻ, കായിക വിഭാഗം ചെയർമാൻ എ.കെ. ചിന്നൻ, കൺ വിനർ പി.പി.മുഹമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/80188/kerala-festival-village-panchayat-to-make-kerala-festival-grand)