---
title: "പ്രമേഹത്തിനെതിരെ പ്രതിരോധം തീര്‍ത്ത് പാര്‍ക്കോ ഡയബത്തോണ്‍ 2022"
english_title: "PARCO DIABETHON 2022 by taking action against diabetes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/80300/parco-diabethon-2022-by-taking-action-against-diabetes"
published_at: "2022-11-15T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637301d50702e_Untitled-1.jpg"
keywords: []
---

# പ്രമേഹത്തിനെതിരെ പ്രതിരോധം തീര്‍ത്ത് പാര്‍ക്കോ ഡയബത്തോണ്‍ 2022

> **Lead Summary:** **വടകര : **ലോക പ്രമേഹ ദിനത്തില്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സംഘടിപ്പിച്ച പാര്‍ക്കോ ഡയബത്തോണ്‍ 2022 സൗജന്യ ശില്പശാല പ്രമേഹത്തിനെതിരെയുള്ള പ്രതിരോധമായി.

## Article Content

**വടകര : **ലോക പ്രമേഹ ദിനത്തില്‍ പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സംഘടിപ്പിച്ച പാര്‍ക്കോ ഡയബത്തോണ്‍ 2022 സൗജന്യ ശില്പശാല പ്രമേഹത്തിനെതിരെയുള്ള പ്രതിരോധമായി.

എന്‍ഡോക്രിനോളജി, ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, നെഫ്രോളജി, ഗൈനക്കോളജി, പൊഡിയാട്രി, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു ശില്പശാല.

പ്രമേഹത്തിനെതിരെയുള്ള സമഗ്ര ബോധവല്‍ക്കരണത്തിനായി ഒരുക്കിയ ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്‌സസൈസ് പരിശീലനം, ഓപ്പണ്‍ ഫോറം തുടങ്ങിയ സെഷനുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് 1750 രൂപ വിലവരുന്ന എച്ച്ബിഎഐസി, യൂറിന്‍, മൈക്രോ ആല്‍ബുമിന്‍, വി.പി.ടി തുടങ്ങിയ ലബോറട്ടറി പരിശോധനകള്‍ സൗജന്യമായിരുന്നു. വരും ദിവസങ്ങളില്‍ സൗജന്യ കണ്‍സള്‍ട്ടേഷനും ഉണ്ടായിരിക്കും.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി നസീര്‍ ലോക പ്രമേഹദിന സന്ദേശം നല്‍കി. സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. സന്ദീപ് ശ്രീധരന്‍ മോഡറേറ്ററായിരുന്നു.

എന്‍ഡോക്രിനോളജിസ്റ്റ് ഡോ. വികാസ് മലിനേനി, സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. തുഷാര എ, ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സിബിന്‍ കെ.എസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ദേവരാജ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ.ബാബുരാജ് എന്‍.പി, ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി സീനിയര്‍ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റ് ഡോ. ജീന ബാബുരാജ,് ചീഫ് ഡയറ്റീഷ്യന്‍ രേഖ രവീന്ദ്രന്‍, വെല്‍നസ് ആന്റ് ഫിസിക്കല്‍ ട്രെയിനര്‍ മിനി പി.എസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/80300/parco-diabethon-2022-by-taking-action-against-diabetes)