---
title: "പാലിയേറ്റീവ് ശില്പശാല; കാക്കുനിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "The fellowship was organized at Kakuni under the leadership of Palliative Care."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/80539/the-fellowship-was-organized-at-kakuni-under-the-leadership-of-palliative-care"
published_at: "2022-11-16T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63749ee76b763_kakkuni.jpg"
keywords: []
---

# പാലിയേറ്റീവ് ശില്പശാല; കാക്കുനിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** ** വേളം: **പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കാക്കുനിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്പ്) നാദാപുരം ഏരിയ ശിൽപ്പശാലയാണ് കാകുനി ദയാ റിഹാബിലിറ്റേഷൻ സെന്ററിൽ വെച്ച് നടന്നത്.

## Article Content

** വേളം: **പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കാക്കുനിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്പ്) നാദാപുരം ഏരിയ ശിൽപ്പശാലയാണ് കാകുനി ദയാ റിഹാബിലിറ്റേഷൻ സെന്ററിൽ വെച്ച് നടന്നത്.

പാലിയേറ്റീവ് ശില്പശാല വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

9 പാലിയേറ്റീവ് ക്ലിനിക്കുകളുടെ കൂട്ടായ്മയാണ് കിപ്പ് നാദാപുരം ഏരിയ. ക്ലിനിക്കുകളുടെ പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ. നാദാപുരം ഏരിയ ചെയർമാൻ മജീദ് നരിക്കുനി, കരീം വാഴക്കാട്, ഇസ്മായിൽ മൂസ, ഷൗക്കത്തലി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/80539/the-fellowship-was-organized-at-kakuni-under-the-leadership-of-palliative-care)