---
title: "മുട്ട ഗ്രാമം പദ്ധതി; വേളത്ത് മുട്ടക്കോഴി വിതരണം"
english_title: "Egg Village Project; Distribution of laying hens during the season"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/80572/egg-village-project-distribution-of-laying-hens-during-the-season"
published_at: "2022-11-16T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374bcbe91ec9_VELAM_MUTTA_GRAMAM.jpg"
keywords: []
---

# മുട്ട ഗ്രാമം പദ്ധതി; വേളത്ത് മുട്ടക്കോഴി വിതരണം

> **Lead Summary:** ** വേളം:** മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി വേളത്ത് മുട്ടക്കോഴി വിതരണം ഉജ്ജ്വലമായി. ഗ്രാമ പഞ്ചായത്ത് 2021 - 22 പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് മുട്ട ഗ്രാമം.

## Article Content

** വേളം:** മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി വേളത്ത് മുട്ടക്കോഴി വിതരണം ഉജ്ജ്വലമായി. ഗ്രാമ പഞ്ചായത്ത് 2021 - 22 പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് മുട്ട ഗ്രാമം.

പരിപാടിയുടെ ഭാഗമായുള്ള വനിതകൾക്കുള്ള മുട്ടക്കോഴി വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് കെ.സി. ബാബു, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, ഗ്രാമ പഞ്ചായത്ത് മെംബർ വി.പി.സുധാകരൻ മാസ്റ്റർ, വെറ്റിനറി സർജൻ ഡോ: ശ്രീജിത്ത്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുഭാഷ് എന്നിവർ പങ്കെടുത്തു.

ഒന്നാം ഘട്ടത്തിൽ ഓരോ വാർഡിലും 200 വീതം കോഴികളെയാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ട കോഴി വിതരണം ഉടനെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പരിപാടിയിൽ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/80572/egg-village-project-distribution-of-laying-hens-during-the-season)