---
title: "റിയാദിൽ യുവാവ് കൊല്ലപ്പെട്ട കേസ്; കുറ്റ്യാടി സ്വദേശിയ്ക്ക് വധശിക്ഷ "
english_title: "The case of the murder of a young man in Riyadh; Death penalty for Kuttyadi native "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8074/the-case-of-the-murder-of-a-young-man-in-riyadh-death-penalty-for-kuttyadi-native"
published_at: "2021-10-30T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d41d44aa3f_jail .jpg"
keywords: []
---

# റിയാദിൽ യുവാവ് കൊല്ലപ്പെട്ട കേസ്; കുറ്റ്യാടി സ്വദേശിയ്ക്ക് വധശിക്ഷ 

> **Lead Summary:** **കുറ്റ്യാടി:** സൗദി അറേബ്യയിൽ അഞ്ച് വർഷം മുമ്പ് മലയാളി യുവാവ് കൊല്ലപ്പെട്ട കേസിൽ കുറ്റ്യാടി സ്വദേശിയടക്കം 6 പേര്‍ക്ക് വധശിക്ഷ. കുറ്റ്യാടി ആശാരിത്തൊടിക അജ്‍മൽ ഉള്‍പ്പടെ 6 പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട യുവാവ് കോഴിക്കോട് കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശിയാണ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ വാർക്ക്ഷോപ്പ് ഏരിയയിൽ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപത്ത് മുക്കിലങ്ങാടി സ്വദേശിയായ ഷമീറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**കുറ്റ്യാടി:** സൗദി അറേബ്യയിൽ അഞ്ച് വർഷം മുമ്പ് മലയാളി യുവാവ് കൊല്ലപ്പെട്ട കേസിൽ കുറ്റ്യാടി സ്വദേശിയടക്കം 6 പേര്‍ക്ക് വധശിക്ഷ. കുറ്റ്യാടി ആശാരിത്തൊടിക അജ്‍മൽ ഉള്‍പ്പടെ 6 പേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട യുവാവ് കോഴിക്കോട് കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശിയാണ്. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ വാർക്ക്ഷോപ്പ് ഏരിയയിൽ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപത്ത് മുക്കിലങ്ങാടി സ്വദേശിയായ ഷമീറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ രണ്ട് മലയാളികൾക്കും നാല് സൗദി പൗരന്മാർക്കും ജുബൈൽ കോടതി വിധിച്ച വധശിക്ഷയാണ് ദമ്മാമിലെ അപ്പീൽ കോടതി ശരിവെച്ചത്. അഞ്ചുവർഷം മുമ്പ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലർച്ചെയാണ് ഷെമീറിന്റെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം കണ്ടെത്തിയത്. ശരീരത്തിലെ മർദ്ദനമേറ്റ പാടുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളും ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലെത്തിച്ചിരുന്നു.

വൈകാതെ ആറു പ്രതികളെയും സൗദി പൊലീസ് പിടികൂടി. ഹവാല പണം ഏജന്റായിരുന്ന ഷെമീറിൽ നിന്ന് പണം കവരുന്നതിന് വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാൽ പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മുന്നു ദിവസത്തോളം ഇയാളെ പീഡിപ്പിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ് കരുതുന്നത്. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്‍മൽ എന്നിവർ ആയിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8074/the-case-of-the-murder-of-a-young-man-in-riyadh-death-penalty-for-kuttyadi-native)