---
title: "സ്മാർട്ട് ആയി വേളം; ഹരിത കർമ്മ സേന വേളത്തും"
english_title: "velam being smart; Harita Karma Sena will take velam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/80767/velam-being-smart-harita-karma-sena-will-take-velam"
published_at: "2022-11-17T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63762529bf53c_velam.jpg"
keywords: []
---

# സ്മാർട്ട് ആയി വേളം; ഹരിത കർമ്മ സേന വേളത്തും

> **Lead Summary:** **വേളം: **ഇനി മുതൽ ഹരിതകർമ്മ സേനാ സേവനം വേളത്തും. സ്മാർട്ടായി വേളം ഗ്രാമപഞ്ചായത്ത്. തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് സ്മാർട്ട് ആയത്.

## Article Content

**വേളം: **ഇനി മുതൽ ഹരിതകർമ്മ സേനാ സേവനം വേളത്തും. സ്മാർട്ടായി വേളം ഗ്രാമപഞ്ചായത്ത്. തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങളാണ് സ്മാർട്ട് ആയത്.

ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കുന്നതിനാണ് ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മാനേജ്‌മന്റ് സിസ്റ്റം എന്ന മൊബൈൽ അപ്ലിക്കേഷൻ .

വേളം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും, സ്ഥാപനങ്ങളിലും ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് അപ്ലിക്കേഷൻ മുഖേനയുള്ള സേവനം ലഭ്യമാക്കും. ഇതിനു വേണ്ടി ക്യൂ ആർ കോഡ് പതിക്കുന്ന പൂർത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷത വഹിച്ചു. സറീന നടുക്കണ്ടി, വി പി സുധാകരൻ മാസ്റ്റർ, എം സി മൊയ്‌തു. മഠത്തിൽ ശ്രീധരൻ, വി.പി ശശി പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ, നിർവഹണ ഉദ്യോഗസ്ഥർ റെജിൻ മാമ്പറ്റ, ഹരിത സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/80767/velam-being-smart-harita-karma-sena-will-take-velam)