---
title: "ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി; കുറ്റ്യാടി സ്വദേശി പിടിയിൽ"
english_title: "He took nude pictures of girls he met through Instagram; A native of Kuttyadi was arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/80806/he-took-nude-pictures-of-girls-he-met-through-instagram-a-native-of-kuttyadi-was-arrested"
published_at: "2022-11-17T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6376709ef0815_arrest.jpg"
keywords: []
---

# ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി; കുറ്റ്യാടി സ്വദേശി പിടിയിൽ

> **Lead Summary:** ** കുറ്റ്യാടി:** ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

## Article Content

** കുറ്റ്യാടി:** ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

കുറ്റ്യാടി ശാന്തിനഗർ ഇല്ലിയാട്ടുമ്മൽ ഇ. സാലി (23) യെയാണ് പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം മെസഞ്ചറിലൂടെ 13 വയസുള്ള കുട്ടികളോട് കൂടുതൽ അടുപ്പം കാണിച്ച് തന്‍റെ നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കും.

പിന്നാലെ കുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായാണ് പരാതി. രണ്ടു കുട്ടികളുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം, ഐ.ടി നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

പൊലീസ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ, എസ്.ഐ മനോജ്, എസ്.സി.പി.ഒ ദിലീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/80806/he-took-nude-pictures-of-girls-he-met-through-instagram-a-native-of-kuttyadi-was-arrested)