---
title: "കടത്തിയ സ്വർണം കണ്ടെടുത്തു; ഗോൾഡ് പാലസ് ഉടമകളിൽ ഒരാൾ കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വർണം പൊലീസ് കസ്റ്റഡിയിൽ "
english_title: "Smuggled gold recovered; Gold worth Rs 10 lakh smuggled by one of Gold Palace owners in police custody"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8109/smuggled-gold-recovered-gold-worth-rs-10-lakh-smuggled-by-one-of-gold-palace-owners-in-police-custody"
published_at: "2021-10-31T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617df26083616_GOLD PALACE.jpg"
keywords: []
---

# കടത്തിയ സ്വർണം കണ്ടെടുത്തു; ഗോൾഡ് പാലസ് ഉടമകളിൽ ഒരാൾ കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വർണം പൊലീസ് കസ്റ്റഡിയിൽ 

> **Lead Summary:** **കുറ്റ്യാടി: **ഗോൾഡ് പാലസ് ജൂവലറി നിക്ഷേപതട്ടിപ്പിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. കടത്തിയ സ്വർണം കണ്ടെടുത്തു. ഗോൾഡ് പാലസ് ഉടമകളിൽ ഒരാൾ കടത്തിയ പത്ത് ലക്ഷം രൂപ യുടെ സ്വർണം പൊലീസ് കസ്റ്റഡിയിൽ . ജൂവലറിയുടെ പയ്യോളി ശാഖയിൽനിന്ന് കടത്തിയ 248 ഗ്രാം സ്വർണം പയ്യോളി പോലീസ് കണ്ടെടുത്തത്.

## Article Content

**കുറ്റ്യാടി: **ഗോൾഡ് പാലസ് ജൂവലറി നിക്ഷേപതട്ടിപ്പിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. കടത്തിയ സ്വർണം കണ്ടെടുത്തു. ഗോൾഡ് പാലസ് ഉടമകളിൽ ഒരാൾ കടത്തിയ പത്ത് ലക്ഷം രൂപ യുടെ സ്വർണം പൊലീസ് കസ്റ്റഡിയിൽ . ജൂവലറിയുടെ പയ്യോളി ശാഖയിൽനിന്ന് കടത്തിയ 248 ഗ്രാം സ്വർണം പയ്യോളി പോലീസ് കണ്ടെടുത്തത്.

ഇതിന് പത്തുലക്ഷം രൂപ വിലവരും. കേസിലെ മൂന്നാം പ്രതിയും ജൂവലറി ഉടമകളിൽ ഒരാളുമായ ചിങ്ങപുരം കൊയിലോത്ത് മൊയ്തീൻഹാജി (64) മാറ്റിയ സ്വർണമാണ് കണ്ടെടുത്തത്. ഇയാളുടെ അടുത്തബന്ധുവും ജൂവലറിയുടെ മറ്റൊരു പാർട്ണറുമായ സഹല തടത്തിക്കണ്ടിയുടെ വീട്ടിൽനിന്നാണ് ഇവ ലഭിച്ചത്.

നഗരസഭ കൗൺസിലർ കെ.കെ. സ്മിതേഷിന്റെ സാന്നിധ്യത്തിൽ എസ്.ബി.ഐ. ഗോൾഡ് അപ്രൈസർ രവീന്ദ്രൻ അമ്പാടി ആഭരണങ്ങൾ അളന്നു തിട്ടപ്പെടുത്തി. ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ. എ.കെ. സജീഷ്, എ.എസ്.ഐ. പി. ഉണ്ണിക്കൃഷ്ണൻ, സി.പി.ഒ.മാരായ എം. അനിൽകുമാർ, കെ. സോമ്‌നി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ജൂവലറി പൊളിഞ്ഞതിനെത്തുടർന്ന് അന്ന് സ്റ്റോക്കുണ്ടായിരുന്ന അഞ്ചുകിേേലാഗ്രാം സ്വർണമാണ് മൊയ്തീൻഹാജി മാറ്റിയത്. ബാക്കി ആഭരണങ്ങൾ കണ്ടെടുക്കാൻ പോലീസ് ശ്രമിച്ചുവരുന്നു. മൊയ്തീൻഹാജി ഇപ്പോൾ റിമാൻഡിലാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8109/smuggled-gold-recovered-gold-worth-rs-10-lakh-smuggled-by-one-of-gold-palace-owners-in-police-custody)