---
title: "കാക്കുനിയിയിലെ കവർച്ച; മുഖ്യസൂത്രധാരൻ പേരാമ്പ്ര സ്വദേശി രണ്ടര വർഷത്തിനുശേഷം പിടിയിൽ "
english_title: "Perambra native arrested after two and a half years"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8115/perambra-native-arrested-after-two-and-a-half-years"
published_at: "2021-10-31T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e025da92a3_noushad.jpg"
keywords: []
---

# കാക്കുനിയിയിലെ കവർച്ച; മുഖ്യസൂത്രധാരൻ പേരാമ്പ്ര സ്വദേശി രണ്ടര വർഷത്തിനുശേഷം പിടിയിൽ 

> **Lead Summary:** **കുറ്റ്യാടി **: കാക്കുനിയിയിലെ കവർച്ചകേസിൽ മുഖ്യസൂത്രധാരൻ പേരാമ്പ്ര സ്വദേശി രണ്ടര വർഷത്തിനുശേഷം പൊലീസ് പിടിയിലായി. കലക്‌ഷൻ ജീവനക്കാരനെ കാറിടിച്ചുവീഴ്‌ത്തി ബൈക്കും ഏഴേമുക്കാൽ ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യസൂത്രധാരനാണ് രണ്ടര വർഷത്തിനുശേഷം കായംകുളത്ത് പിടിയിലായത്.

## Article Content

**കുറ്റ്യാടി **: കാക്കുനിയിയിലെ കവർച്ചകേസിൽ മുഖ്യസൂത്രധാരൻ പേരാമ്പ്ര സ്വദേശി രണ്ടര വർഷത്തിനുശേഷം പൊലീസ് പിടിയിലായി. കലക്‌ഷൻ ജീവനക്കാരനെ കാറിടിച്ചുവീഴ്‌ത്തി ബൈക്കും ഏഴേമുക്കാൽ ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യസൂത്രധാരനാണ് രണ്ടര വർഷത്തിനുശേഷം കായംകുളത്ത് പിടിയിലായത്.

പേരാമ്പ്ര സ്വദേശി നൗഷാദി(35)നെയാണ് കുറ്റ്യാടി സിഐ ടി പി ഫർഷാദ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കായംകുളത്തെ ലോഡ്ജിൽവച്ചാണ് കായംകുളം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം.

കലക്‌ഷൻ ഏജന്റായ കായക്കൊടി ചങ്ങരംകുളം സ്വദേശി അനൂപ് പിരിച്ചെടുത്ത 7,76,800 രൂപ വടകരയിലെ ബാങ്കിൽ നിക്ഷേപിക്കാൻ ബൈക്കിൽ പോകവേ വേളം കാക്കുനിയിൽവച്ച് കാറിലെത്തിയ നൗഷാദും സംഘവും ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ശേഷം ബൈക്ക് കവർന്നു.

അനൂപിനെ കാറിൽ കയറ്റി കൈവശമുണ്ടായിരുന്ന പണം അപഹരിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ കൂട്ടുപ്രതികളായ അൻവർ സാദത്ത്, അബ്ദുല്ല, നൗഫൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. സൂത്രധാരനായ നൗഷാദ് ഒളിവിലായിരുന്നു. നിരവധി കവർച്ചാകേസിൽ പ്രതി കൂടിയാണ് നൗഷാദെന്ന് സിഐ ഫർഷാദ് പറഞ്ഞു.

എസ്ഐ ബാബു, എഎസ്ഐ രാജഗോപാലൻ, സീനിയർ സിപിഒമാരായ സദാനന്ദൻ, രതീഷ് എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8115/perambra-native-arrested-after-two-and-a-half-years)