---
title: "ഗംഭീരമായി സമാപനം കുറ്റ്യാടിയിൽ കേരളോത്സവം സമാപിച്ചു."
english_title: "A grand finale The Kerala festival concluded in Kuttyadi."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/82461/a-grand-finale-the-kerala-festival-concluded-in-kuttyadi"
published_at: "2022-11-29T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63857bf4d9eca_kuttiadi_pic.jpg"
keywords: []
---

# ഗംഭീരമായി സമാപനം കുറ്റ്യാടിയിൽ കേരളോത്സവം സമാപിച്ചു.

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന സ്റ്റേജ് മത്സരങ്ങൾക്കാണ് സമാപനം. കുറ്റ്യാടി എംഐ യുപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് കുറ്റ്യാടി എംഎൽഎ കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളിൽ എകെജി വായനശാല മാവുള്ള ചാലിൽ 244 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന സ്റ്റേജ് മത്സരങ്ങൾക്കാണ് സമാപനം. കുറ്റ്യാടി എംഐ യുപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് കുറ്റ്യാടി എംഎൽഎ കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളിൽ എകെജി വായനശാല മാവുള്ള ചാലിൽ 244 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി.

തപസ്യ വടയം 166 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി.ജനപ്രതിനിധികളായ ടി കെ മോഹൻദാസ് മാസ്റ്റർ (വൈസ് പ്രസിഡണ്ട്), നിഷ, കുട്ട്യാലി, ഹാഷിം നമ്പാടൻ, എ.സി.മജീദ്, സബ്ന മോഹൻ, സുമിത്ര സി.കെ, ജുഗ് നു തെക്കയിൽ, കരീം .പി.പി, ശോഭ, രജിത രാജേഷ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി. സി.എൻ. ബാലകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, ഫൈസൽ, കലോത്സവ കൺവീനർമാരായ പി.കെ ബാബു മാസ്റ്റർ, അനസ്, സംസാരിച്ചു.

വിവിധങ്ങളായ മത്സര പരിപാടികൾ തിരുവാതിര, ഒപ്പന, നാടോടി നൃത്തം, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, വട്ടപ്പാട്ട്, മോണോ ആക്ട്, കവിതാലാപനം, ഒട്ടേറെ ഇനങ്ങളിൽ വീറും വാശിയുമായാണ് മത്സരങ്ങൾ അരങ്ങേറിയത്. കുറ്റ്യാടി കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ നേരത്തെ 19 നു 20 നും നടന്നിരുന്നു. വിവിധ ഗ്രൗണ്ടുകളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത വിജയികളായവർക്ക് സമാപന ദിവസമായ ഇന്നലെ സമ്മാനദാനം വിതരണം ചെയ്തു.

കായിക മത്സരത്തിൽ വിന്നേഴ്സ് ഊരത്താണ് ഓവറോൾ ചാമ്പ്യന്മാരായത്.കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളും, വായനശാലകളും ആവേശപൂർവ്വമാണ് കേരളോത്സവത്തെ വരവേറ്റത്. സമാപന സംഗമത്തിൽ നാട്ടുകാർ, രക്ഷിതാക്കൾ, സ്ത്രീകൾ, കുട്ടികൾ, ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.****

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/82461/a-grand-finale-the-kerala-festival-concluded-in-kuttyadi)