---
title: "ഇന്ന് ഭക്ഷണം മുടങ്ങില്ലെന്ന് എ ഇ ഒ ; സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരി ഇറക്കുന്നത് ചുമട്ട് തൊഴിലാളികൾ തടഞ്ഞു "
english_title: "AEO says food will not stop today; The load workers prevented the unloading of rice for school lunch"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8268/aeo-says-food-will-not-stop-today-the-load-workers-prevented-the-unloading-of-rice-for-school-lunch"
published_at: "2021-11-01T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f5df58bcca_lunch.jpg"
keywords: []
---

# ഇന്ന് ഭക്ഷണം മുടങ്ങില്ലെന്ന് എ ഇ ഒ ; സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരി ഇറക്കുന്നത് ചുമട്ട് തൊഴിലാളികൾ തടഞ്ഞു 

> **Lead Summary:** **കുറ്റ്യാടി: ** സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരി ഇറക്കുന്നത് ചുമട്ട് തൊഴിലാളികൾ തടഞ്ഞു . സ്ക്കൂൾ തുറക്കുന്ന ഇന്ന് വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം മുടങ്ങില്ലെന്ന് എ ഇ ഒ . സിവിൽസപ്ലൈസ് ഗോഡൗണിലെ തൊഴിലാളികളും പ്രാദേശിക ചുമട്ടുതൊഴിലാളികളും തമ്മിൽ തർക്കം.

## Article Content

**കുറ്റ്യാടി: ** സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരി ഇറക്കുന്നത് ചുമട്ട് തൊഴിലാളികൾ തടഞ്ഞു . സ്ക്കൂൾ തുറക്കുന്ന ഇന്ന് വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം മുടങ്ങില്ലെന്ന് എ ഇ ഒ . സിവിൽസപ്ലൈസ് ഗോഡൗണിലെ തൊഴിലാളികളും പ്രാദേശിക ചുമട്ടുതൊഴിലാളികളും തമ്മിൽ തർക്കം.

കുറ്റ്യാടി, മൊകേരി, തൊട്ടിൽപ്പാലം മാവേലിസ്റ്റോറുകളിൽ സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരി ഇറക്കുന്നത് തടഞ്ഞു. അരിയുമായിവന്ന ലോറികൾ തിരിച്ചുപോയി. ഇന്നുമുതൽ ഉച്ചഭക്ഷണം വിതരണംചെയ്യണമെന്ന സർക്കാർ ഉത്തരവ് പ്രകാരം അരിയെടുക്കാൻ മാവേലി സ്റ്റോറുകളിലെത്തിയ അധ്യാപകർ വെറുംകൈയോടെ മടങ്ങേണ്ടിവന്നു.

കുന്നുമ്മൽ ഉപജില്ലയിലെ ഭൂരിപക്ഷം വിദ്യാലയങ്ങളും അരി എടുക്കുന്നത് ഈ മൂന്ന് മാവേലി സ്റ്റോറുകളിൽനിന്നാണ്‌. തൊഴിലാളിത്തർക്കം ഉടൻ പരിഹരിച്ചില്ലെങ്കിൽ ഉച്ചഭക്ഷണവിതരണം തടസ്സപ്പെടുമെന്ന കാര്യം ഉറപ്പാണ്. സർക്കാർ ഉത്തരവ് പ്രകാരം സ്കൂൾ തുറക്കുന്ന ദിനംമുതൽ ഉച്ചഭക്ഷണം നൽകാൻ പ്രധാനാധ്യാപകർ പുറത്തുനിന്ന് അരിവാങ്ങേണ്ടി വരും.

മാവേലിസ്റ്റോറുകളിൽ അരി എത്താത്തതുകൊണ്ട് സ്കൂളുകളിലെ ഉച്ചഭക്ഷണം മുടങ്ങില്ലെന്ന് കുന്നുമ്മൽ എ.ഇ.ഒ. ബിന്ദു അറിയിച്ചു. പകരം ക്രമീകരണം ഏർപ്പെടുത്താൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8268/aeo-says-food-will-not-stop-today-the-load-workers-prevented-the-unloading-of-rice-for-school-lunch)