---
title: "നാടിന്റെ അഭിമാനമായി ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പാസ്സായ വിസ്മയ ക്ക് അഭിനന്ദന പ്രവാഹം"
english_title: "Congratulation flow for Vismaya who passed MBBS with first class as the pride of the country"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/82745/congratulation-flow-for-vismaya-who-passed-mbbs-with-first-class-as-the-pride-of-the-country"
published_at: "2022-11-30T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387780dc68a5_mbbs.jpg"
keywords: []
---

# നാടിന്റെ അഭിമാനമായി ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പാസ്സായ വിസ്മയ ക്ക് അഭിനന്ദന പ്രവാഹം

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയിലെ ഓട്ടോ ഡ്രൈവർ പാറയുള്ള പറമ്പത്ത് ദിനേശന്റെയും കുറ്റ്യാടിയിലെ ഗവ.താലൂക്കാശുപത്രിയിലെ അറ്റൻഡർ ശ്രീജയുടെയും മകൾ വിസ്മയ എസ്.ഡിയാണ് ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പാസ്സായി നാടിന്റെ അഭിമാനമായത്. പറവൂർ ശ്രീനാരായണ മെഡിക്കൽ കോളജിൽ നിന്നാണ് വിസ്മയ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയിലെ ഓട്ടോ ഡ്രൈവർ പാറയുള്ള പറമ്പത്ത് ദിനേശന്റെയും കുറ്റ്യാടിയിലെ ഗവ.താലൂക്കാശുപത്രിയിലെ അറ്റൻഡർ ശ്രീജയുടെയും മകൾ വിസ്മയ എസ്.ഡിയാണ് ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് പാസ്സായി നാടിന്റെ അഭിമാനമായത്. പറവൂർ ശ്രീനാരായണ മെഡിക്കൽ കോളജിൽ നിന്നാണ് വിസ്മയ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്.

ചെറിയ കുട്ടിയായിരുന്ന കാലം മുതൽ തന്നെ മനസ്സിലുള്ള ഡോക്ടറാവണമെന്ന സ്വപ്നം നേടാനായതിന്റെ സന്തോഷത്തിലാണ് വിസ്മയ . വിസ്മയയുടെ അനുജത്തി ഹർഷ എസ്.ഡി യും കളമശ്ശേരി മെഡിക്കൽ കോളജിൽ എം.ബി.ബി എസ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഇളയ സഹോദരൻ അഭയ് കൃഷ്ണ എൻട്രൻസ് പരീക്ഷയുടെ പരിശീലനത്തിലാണ് .

നാട്ടുകാരും , ബന്ധുക്കളും ,ഒപ്പം പഠിച്ച കൂട്ടുകാരും ,കുടുംബശ്രീ വാട്ട്സപ് കൂട്ടായ്മകൾ , ഗവ.ആശുപത്രി ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, രാഷ്ട്രീയ പാർട്ടി, യുവജന സംഘടന പ്രവർത്തകർ എല്ലാവരും വീട്ടിലെത്തി വിസ്മയയെ ആദരിക്കുകയും സന്തോഷം പങ്ക് വെക്കുകയും ചെയ്തു.

വിസ്മയയുടെ അമ്മ ശ്രീജയുടെ കൂടെ പഠിച്ച ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ 1991 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ സ്റ്റെതസ്കോപ്പും, ബി.പി അപ്പാരറ്റസ് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളടങ്ങിയ സമ്മാനവുമായാണ് അനുമോദിക്കാൻ വീട്ടിൽ എത്തിയത്.

സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് വന്ന് കഠിനാധ്വാനത്തിലൂടെ പഠിച്ച് ഉന്നത വിജയം കൈവരിച്ച മക്കളെയും രക്ഷിതാക്കളെയും ആദരവോടെയും അഭിമാനത്തോടെയും കാണുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/82745/congratulation-flow-for-vismaya-who-passed-mbbs-with-first-class-as-the-pride-of-the-country)