---
title: "കായിക കുതിപ്പിന് ; കുന്നുമ്മൽ വോളിബോൾ അക്കാദമിക്ക് ഒരു കോടി രൂപ"
english_title: "Sports jump; 1 crore for Kunummal Volleyball Academy"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/82957/sports-jump-1-crore-for-kunummal-volleyball-academy"
published_at: "2022-12-02T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63898b93a1dda_KU_2.jpg"
keywords: []
---

# കായിക കുതിപ്പിന് ; കുന്നുമ്മൽ വോളിബോൾ അക്കാദമിക്ക് ഒരു കോടി രൂപ

> **Lead Summary:** **കുറ്യാടി:** കുന്നുമ്മൽ വോളിബോൾ അക്കാദമിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. ഡയറക്ടർ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സമർപ്പിച്ച കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ പ്രൊപ്പോസൽ പൊതുമരാമത്ത് വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിൽ ആയിരുന്നു.

## Article Content

**കുറ്യാടി:** കുന്നുമ്മൽ വോളിബോൾ അക്കാദമിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. ഡയറക്ടർ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സമർപ്പിച്ച കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ പ്രൊപ്പോസൽ പൊതുമരാമത്ത് വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിൽ ആയിരുന്നു.

തുടർന്ന് ധനകാര്യ - ബജറ്റ് വിഭാഗത്തിൻറെ ശുപാർശയോടു കൂടി ,ഹെഡ് ഓഫ് അക്കൗണ്ട് മാറ്റേണ്ട സാഹചര്യം അനിവാര്യമായി. ധനകാര്യ, കായിക വകുപ്പുകളുടെ അംഗീകാരത്തോടെ,കായിക വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് മാറ്റിയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്നും എം എൽ എ അറിയിച്ചു.

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ,കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചപ്പോൾ മന്ത്രിതന്ന ഒരു വാഗ്ദാനം അങ്ങനെ പാലിക്കപ്പെടുകയാണ്. പ്രധാനമായും കളിസ്ഥലം നിർമ്മിക്കുന്ന പ്രവൃത്തിയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തി ഉടൻ ടെണ്ടർ നടപടികളിലേക്ക് കടക്കും.

ഇതോടെ ദീർഘനാളത്തെ കാത്തിരിപ്പിനും വിരാമമാകും. കായികരംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെയാകും ഈ കളിസ്ഥലം ഒരുക്കുന്നതിലൂടെ സംഭവിക്കുക. ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി, കായികരംഗത്ത് എൽഡിഎഫ് സർക്കാറിന്റെ മാതൃകാപരമായ പദ്ധതികൾ കുറ്റ്യാടി മണ്ഡലത്തിലും നടപ്പിലാക്കുകയാണെന്നും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/82957/sports-jump-1-crore-for-kunummal-volleyball-academy)