---
title: "കളിക്കാം പഠിക്കാം; പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തു. "
english_title: "Play and learn; The pre-primary school was inaugurated."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/83064/play-and-learn-the-pre-primary-school-was-inaugurated"
published_at: "2022-12-02T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638a10c84579c_pic_1.jpg"
keywords: []
---

# കളിക്കാം പഠിക്കാം; പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തു. 

> **Lead Summary:** **വട്ടോളി:** കുരുന്നുകൾക്ക് ഇനിമുതൽ കളിക്കാം പഠിക്കാം. വട്ടോളി ഗവൺമെൻറ് യുപി സ്കൂളിൽ പ്രീ പ്രൈമറി സ്കൂൾ ആവേശപൂർവ്വം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം പണിതത്.

## Article Content

**വട്ടോളി:** കുരുന്നുകൾക്ക് ഇനിമുതൽ കളിക്കാം പഠിക്കാം. വട്ടോളി ഗവൺമെൻറ് യുപി സ്കൂളിൽ പ്രീ പ്രൈമറി സ്കൂൾ ആവേശപൂർവ്വം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം പണിതത്.

മോഡൽ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം കുറ്റ്യാടി എംഎൽഎ കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. റീത്ത അധ്യക്ഷത വഹിച്ചു. , പിടിഎ പ്രസിഡണ്ട് കെ സി രാജീവൻ, മുഖവുര പ്രഭാഷണം നടത്തി.

ഹെഡ്മിസ്ട്രസ് റംല.എൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത സിപി,ഡി.പി.സി കോഴിക്കോട് ഡോ: എ.കെ. അബ്ദുൽ ഹക്കീം, ബി.പി.സി കുന്നുമ്മൽ കെ.കെ സുനിൽകുമാർ, എഇഒ.ബിന്ദു.കെ, ജനപ്രതിനിധികൾ പിടിഎ പ്രതിനിധികൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/83064/play-and-learn-the-pre-primary-school-was-inaugurated)