---
title: "വിലക്കയറ്റം; പ്രതിഷേധമിരമ്പി."
english_title: "price rise; protest to be strong "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/83486/price-rise-protest-to-be-strong"
published_at: "2022-12-05T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dbb7d1d17a_protest.jpg"
keywords: []
---

# വിലക്കയറ്റം; പ്രതിഷേധമിരമ്പി.

> **Lead Summary:** **കുറ്റ്യാടി: **വിലക്കയറ്റം രൂക്ഷം. ഐഎൻടിയുസി പ്രതിഷേധമിരമ്പി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഐഎൻടിയുസി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**കുറ്റ്യാടി: **വിലക്കയറ്റം രൂക്ഷം. ഐഎൻടിയുസി പ്രതിഷേധമിരമ്പി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഐഎൻടിയുസി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

വിലക്കയറ്റം, അഴിമതി, പിൻവാതിൽ നിയമനം, സ്വജനപക്ഷപാതം എന്നിവയിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തിയത്. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് കമല.ആർ പണിക്കർ അധ്യക്ഷത വഹിച്ചു. ബാപ്പറ്റ അലി, പി പി ആലിക്കുട്ടി, കിണറ്റും കണ്ടി അമ്മദ്, കെ പി കരുണൻ, ഇ എം അസ്ഹർ, മംഗലശ്ശേരി ബാലകൃഷ്ണൻ, നവാസ് തുണ്ടിയിൽ, പി കെ ഷമീർ, എ കെ വിജീഷ്, വിപി ഗീത, പി കെ ഷമീന, എടി ഗീത, കെ വി ജമീല, ജിവി റഫീഖ്, എൻ കെ നാസർ, സമീർ കുരിക്കൾ, കെ അഷ്റഫ് സംസാരിച്ചു. പ്രതിഷേധ ധർണ്ണയിൽ നിരവധി ഐഎൻടിയുസി പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/83486/price-rise-protest-to-be-strong)