---
title: "കൃഷി യാത്ര; കൃഷിരീതി അറിയാൻ എസ്.പി.സി കേഡറ്റ്സും."
english_title: "Farm trip; SPC cadets to learn about farming."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/83537/farm-trip-spc-cadets-to-learn-about-farming"
published_at: "2022-12-05T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e03e30f4e1_spc.jpg"
keywords: []
---

# കൃഷി യാത്ര; കൃഷിരീതി അറിയാൻ എസ്.പി.സി കേഡറ്റ്സും.

> **Lead Summary:** **കക്കട്ടിൽ:** കൃഷി യാത്ര. കൃഷി രീതി അറിയാൻ എസ്.പി.സി കേഡറ്റ്സും. ജൈവ ഉത്പന്നങ്ങൾ ശേഖരിച്ച് വ്യാവസായിക രീതിയിൽ തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങൾ സന്ദർശിച്ചു വിദ്യാർത്ഥികൾ.

## Article Content

**കക്കട്ടിൽ:** കൃഷി യാത്ര. കൃഷി രീതി അറിയാൻ എസ്.പി.സി കേഡറ്റ്സും. ജൈവ ഉത്പന്നങ്ങൾ ശേഖരിച്ച് വ്യാവസായിക രീതിയിൽ തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങൾ സന്ദർശിച്ചു വിദ്യാർത്ഥികൾ.

ചാത്തങ്കോട് നട എ.ജെ.ജോൺ മെമ്മോറിയൽ ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റ്സാണ്( എസ് പി സി) വ്യത്യസ്ത രീതിയുമായി മുന്നോട്ടുവന്നത്. കാർഷിക നഴ്സറികൾ, ഹിൽ ചോക്ലേറ്റ് ഫാക്ടറി എന്നിവ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി. അധ്യാപകരായ രാജേഷ്, സുഗുണൻ, നിഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/83537/farm-trip-spc-cadets-to-learn-about-farming)