---
title: "സവിശേഷ തൊഴിൽ പരിശീലനത്തിൽ മികവു തെളിയിച്ച് വിദ്യാർത്ഥികൾ ."
english_title: "Students who have demonstrated excellence in specialized vocational training."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/83934/students-who-have-demonstrated-excellence-in-specialized-vocational-training"
published_at: "2022-12-07T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390c3d28d0a0_nilav.jpg"
keywords: []
---

# സവിശേഷ തൊഴിൽ പരിശീലനത്തിൽ മികവു തെളിയിച്ച് വിദ്യാർത്ഥികൾ .

> **Lead Summary:** **കുറ്റ്യാടി** : കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച നിലാവ് ദ്വിദിന തൊഴിൽപരിശീലനത്തിൽ മികവ് തെളിയിച്ച് വിദ്യാർത്ഥികൾ.

## Article Content

**കുറ്റ്യാടി** : കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച നിലാവ് ദ്വിദിന തൊഴിൽപരിശീലനത്തിൽ മികവ് തെളിയിച്ച് വിദ്യാർത്ഥികൾ.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ശിൽപ്പശാലയിൽ പെൻ സ്റ്റാന്റ്, ഹാൻഡ് വാഷ് , ചപ്പൽ സ്റ്റാൻഡ്, തുണി കൊണ്ടുള്ള ഫ്ലോർ മാറ്റ്, വാൾ ഹാംഗർ , ഓഫീസ് കവർ തുടങ്ങിയ വസ്തുക്കളാണ് കുട്ടികൾ നിർമ്മിച്ചത്.

കുറ്റ്യാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്രവർത്തിപരിചയ അധ്യാപിക പി.വി. ബ്രിജിത്ത് പരിശീല നത്തിന് നേത്രത്വം നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ.ടി നഫീസ ശിൽപശാല ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ബ്രിജിറ്റ് പി.വി പ്രിൻസിപ്പൽ ശ്രീ അൻവർ ഷമീം , എസ്.എം.സി ചെയർമാൻ ശ്രീ റഫീഖ്, സ്റ്റാഫ് സെക്രട്ടറി ഗിരീഷ്കുമാർ, സുനിത പി.കെ, ശ്രീ രമേശൻ കെ.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/83934/students-who-have-demonstrated-excellence-in-specialized-vocational-training)