---
title: "മുഖ്യമന്ത്രിക്ക് പദ്ധതി കൈമാറി; കുറ്റ്യാടി മണ്ഡലത്തിലെ നെൽവയലുകൾ കൃഷിയോഗ്യമാക്കാൻ 61.78 കോടി രൂപയുടെ പദ്ധതി "
english_title: "The project was handed over to the Chief Minister; 61.78 crore project to make paddy fields in Kuttyadi Mandal cultivable"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84130/the-project-was-handed-over-to-the-chief-minister-6178-crore-project-to-make-paddy-fields-in-kuttyadi-mandal-cultivable"
published_at: "2022-12-08T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392286d9fdb9_Untitled-1.jpg"
keywords: []
---

# മുഖ്യമന്ത്രിക്ക് പദ്ധതി കൈമാറി; കുറ്റ്യാടി മണ്ഡലത്തിലെ നെൽവയലുകൾ കൃഷിയോഗ്യമാക്കാൻ 61.78 കോടി രൂപയുടെ പദ്ധതി 

> **Lead Summary:** **കുറ്റ്യാടി : **നിയോജകമണ്ഡലത്തിലെ നെൽവയലുകൾ കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതി കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിന്റെ നെല്ലറയാണ് കുറ്റ്യാടി നിയോജക നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങള്‍.

## Article Content

**കുറ്റ്യാടി : **നിയോജകമണ്ഡലത്തിലെ നെൽവയലുകൾ കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതി കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിന്റെ നെല്ലറയാണ് കുറ്റ്യാടി നിയോജക നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങള്‍.

മണിയൂര്‍, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പാടശേഖരങ്ങള്‍ മുന്‍കാലങ്ങളില്‍ നെല്‍കൃഷിയാല്‍ സമൃദ്ധമായിരുന്നു. കുറ്റ്യാടി മണ്ഡലത്തിലെ പാടശേഖരങ്ങളെ തരിശ് രഹിതമാക്കണമെങ്കില്‍ ജലദൗർലഭ്യം, വെള്ളക്കെട്ട് എന്നിവയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്.

ഈ ആവശ്യത്തിലേക്കായി ചെറുകിട ജലസേചന വിഭാഗം തയ്യാറാക്കിയ 61.78 കോടി രൂപയുടെ പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പദ്ധതിക്ക് അംഗീകാരം നൽകി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായും കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84130/the-project-was-handed-over-to-the-chief-minister-6178-crore-project-to-make-paddy-fields-in-kuttyadi-mandal-cultivable)