---
title: "എംഎൽഎ ഇടപെട്ടു; കുറ്റ്യാടി ടൗണിലേയും പെരുമുണ്ടച്ചേരിയിലെയും വോൾട്ടേജ് ക്ഷാമം പരിഹരിക്കും "
english_title: "Voltage shortage in Kuttyadi town and Perumundacherry will be solved"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84153/voltage-shortage-in-kuttyadi-town-and-perumundacherry-will-be-solved"
published_at: "2022-12-09T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392b7ac1da0e_13.jpg"
keywords: []
---

# എംഎൽഎ ഇടപെട്ടു; കുറ്റ്യാടി ടൗണിലേയും പെരുമുണ്ടച്ചേരിയിലെയും വോൾട്ടേജ് ക്ഷാമം പരിഹരിക്കും 

> **Lead Summary:** **കുറ്റ്യാടി :**വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ എംഎൽഎ ഇടപെട്ടു. കുറ്റ്യാടി ടൗണിലേയും പെരുമുണ്ടച്ചേരിയിലെയും വോൾട്ടേജ് ക്ഷാമം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രിയുടെ ഉറപ്പ്. പുറമേരി ഗ്രാമപഞ്ചായത്തിലെ പെരുമുണ്ടച്ചേരി, കുറ്റ്യാടി ടൗൺ എന്നിവിടങ്ങളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് നടപടിയായതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

## Article Content

**കുറ്റ്യാടി :**വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ എംഎൽഎ ഇടപെട്ടു. കുറ്റ്യാടി ടൗണിലേയും പെരുമുണ്ടച്ചേരിയിലെയും വോൾട്ടേജ് ക്ഷാമം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രിയുടെ ഉറപ്പ്. പുറമേരി ഗ്രാമപഞ്ചായത്തിലെ പെരുമുണ്ടച്ചേരി, കുറ്റ്യാടി ടൗൺ എന്നിവിടങ്ങളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് നടപടിയായതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

കുറ്റ്യാടി ടൗണിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കുറ്റ്യാടി ടൗണിൽ മാത്രമായി ഒരു 11 കെവി ഫീഡർ വലിക്കുവാൻ തീരുമാനിക്കുകയും പ്രസ്തുത പ്രവർത്തിക്കുള്ള ടെൻഡർ നടപടികൾ പുരോഗമിച്ചു വരികയാണ് എന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു.

പുറമേരി ഗ്രാമപഞ്ചായത്തിലെ പെരുമുണ്ടച്ചേരി എന്ന പ്രദേശത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനുമായി ആയഞ്ചേരി സെക്ഷന് കീഴിലെ ഇളയിടം കൈരളി മുതൽ പെരുമുണ്ടച്ചേരി മസ്ജിദ് വരെ സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രവർത്തി നടപ്പിലാക്കിയതായും വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കൈരളി പ്രദേശത്ത് കെഎസ്ഇബിയുടെ ദ്യുതി - 2 പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സിസ്റ്റം ഇംപ്രൂവ്മെൻറ് ലക്ഷ്യമിടുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചതായും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84153/voltage-shortage-in-kuttyadi-town-and-perumundacherry-will-be-solved)