---
title: "വരവേൽപ്പ് ഇന്ന്; അനുരാഗിനെ വരവേൽക്കാൻ കുറ്റ്യാടി ഒരുങ്ങി."
english_title: "Welcome today; Kuttyadi is ready to welcome Anurag."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84216/welcome-today-kuttyadi-is-ready-to-welcome-anurag"
published_at: "2022-12-09T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392ee4170df0_athletic_.jpg"
keywords: []
---

# വരവേൽപ്പ് ഇന്ന്; അനുരാഗിനെ വരവേൽക്കാൻ കുറ്റ്യാടി ഒരുങ്ങി.

> **Lead Summary:** **കുറ്റ്യാടി:** വരവേൽപ്പ് ഇന്ന്. വേഗതാരം അനുരാഗിനെ വരവേൽക്കാൻ കുറ്റ്യാടി ഒരുങ്ങി. സംസ്ഥാന സ്കൂൾ കായികമേളയിൽ വേഗതാരമായി തെരഞ്ഞെടുക്കപ്പെട്ട സി. വി അനുരാഗിന് വരവേൽപ്പ് നൽകാനൊരുങ്ങി ജന്മ ഗ്രാമം.

## Article Content

**കുറ്റ്യാടി:** വരവേൽപ്പ് ഇന്ന്. വേഗതാരം അനുരാഗിനെ വരവേൽക്കാൻ കുറ്റ്യാടി ഒരുങ്ങി. സംസ്ഥാന സ്കൂൾ കായികമേളയിൽ വേഗതാരമായി തെരഞ്ഞെടുക്കപ്പെട്ട സി. വി അനുരാഗിന് വരവേൽപ്പ് നൽകാനൊരുങ്ങി ജന്മ ഗ്രാമം.

തിരുവനന്തപുരം ജിവിരാജാ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയായ ഈ മിടുക്കൻ 100 മീറ്റർ 10.90 സെക്കൻഡിൽ ഓടി തീർത്താണ് സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. ഒന്നു മുതൽ ഏഴാം ക്ലാസ് വരെ കുറ്റ്യാടി എം.ഐ യു.പി സ്കൂളിലായിരുന്നു പഠനം. ഈ സ്കൂളിലെ കായിക അധ്യാപകനായ എം ഷെഫീക്കിന്റെ പരിശീലനത്തിൽ ഉപജില്ലാതലത്തിൽ ജേതാവായിരുന്നു.

ശേഷം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നേടി. കുറ്റ്യാടി ഗവ:ഹൈസ്കൂൾ പഠനകാലത്തും കായിക മേഖലയിൽ അനുരാഗിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആസാമിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ 200 മീറ്ററിൽ വെള്ളിമെഡലും സ്വന്തമാക്കിയിരുന്നു.

വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ജി.വി രാജയിൽ പ്രവേശനം ലഭിച്ചത്. വളയന്നൂർ ചാത്തൻവീട്ടിൽ രാഘവന്റെയും വിമലയുടെയും മകനാണ്. അഞ്ജുഷയും, ആശ്രയും സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84216/welcome-today-kuttyadi-is-ready-to-welcome-anurag)