---
title: "ഒപ്പത്തിനൊപ്പം; ചേരാപുരം സ്കൂൾ മികവോടെ മുന്നോട്ട്."
english_title: "along with Cherapuram School is moving forward with excellence."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84261/along-with-cherapuram-school-is-moving-forward-with-excellence"
published_at: "2022-12-09T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639317f669579_kuttiadi_pre.jpg"
keywords: []
---

# ഒപ്പത്തിനൊപ്പം; ചേരാപുരം സ്കൂൾ മികവോടെ മുന്നോട്ട്.

> **Lead Summary:** **കുറ്റ്യാടി:** ഒപ്പത്തിനൊപ്പം. ചേരാപുരം ഈസ്റ്റ് എം.എൽപി. സ്കൂൾ മികവോടെ മുന്നോട്ട്. ചേരാപുരം ഈസ്റ്റ് എം എൽ പി സ്കൂൾ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഒപ്പത്തിനൊപ്പം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്ത് മെമ്പർ കിണറുള്ളതിൽ അസീസ് നിർവഹിച്ചു.

## Article Content

**കുറ്റ്യാടി:** ഒപ്പത്തിനൊപ്പം. ചേരാപുരം ഈസ്റ്റ് എം.എൽപി. സ്കൂൾ മികവോടെ മുന്നോട്ട്. ചേരാപുരം ഈസ്റ്റ് എം എൽ പി സ്കൂൾ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഒപ്പത്തിനൊപ്പം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്ത് മെമ്പർ കിണറുള്ളതിൽ അസീസ് നിർവഹിച്ചു.

സ്കൂളിലെ മുഴുവൻ കുട്ടികളെയും മികവിലേക്ക് എത്തിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ്, ഹോം ട്യൂഷൻ, കോർണർ പിടിഎ, വിഷയാധിഷ്ഠിത പരിശീലനം, വർക്ക് ഷീറ്റുകൾ, പതിപ്പ് നിർമ്മാണം, മാതൃക പരീക്ഷകൾ തുടങ്ങിയവ സംഘടിപ്പിക്കും. ജലജീവൻ മിഷന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചു.

കൂടാതെ, കുട്ടികളുടെ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. രക്ഷിതാക്കൾക്കുള്ള വായന ചങ്ങാത്തം ശില്പശാലയും നടന്നു. പിടിഎ പ്രസിഡണ്ട് ഇ പി സലിം അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ ടി.കെ. മുഹമ്മദ് റിയാസ്, അമൽ, ഇബ്രാഹിം.കെ, കെ.പി സലീമ, സുധ.കെ, നിശാര. കെ സംസാരിച്ചു. പരിപാടിയിൽ സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84261/along-with-cherapuram-school-is-moving-forward-with-excellence)