---
title: "ആവേശമായി അനുരാഗ്; ജന്മനാടിന്റെ അനുഗ്രഹം ഏറ്റുവാങ്ങി."
english_title: "Passionately passionate; Received the blessings of the native land."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84315/passionately-passionate-received-the-blessings-of-the-native-land"
published_at: "2022-12-09T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63936c3c789a8_anuraggg_.jpg"
keywords: []
---

# ആവേശമായി അനുരാഗ്; ജന്മനാടിന്റെ അനുഗ്രഹം ഏറ്റുവാങ്ങി.

> **Lead Summary:** **കുറ്റ്യാടി: **ആവേശമായി അനുരാഗ് ജന്മനാടിന്റെ അനുഗ്രഹം ഏറ്റുവാങ്ങി. സംസ്ഥാന സ്കൂൾ കായികമേളയിലെഏറ്റവും വേഗം കൂടിയ,ഓട്ടക്കാരനായി തെരഞ്ഞെടുക്കപ്പെ ട്ട,അനുരാഗ് CVയെ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെനേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**കുറ്റ്യാടി: **ആവേശമായി അനുരാഗ് ജന്മനാടിന്റെ അനുഗ്രഹം ഏറ്റുവാങ്ങി. സംസ്ഥാന സ്കൂൾ കായികമേളയിലെഏറ്റവും വേഗം കൂടിയ,ഓട്ടക്കാരനായി തെരഞ്ഞെടുക്കപ്പെ ട്ട,അനുരാഗ് CVയെ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെനേതൃത്വത്തിൽ അനുമോദിച്ചു.

100 m, 200m,400 mഓട്ടമത്സരത്തിലും ലോങ്ങ് ജമ്പിലും സമ്മാനം ലഭിച്ച അനുരാഗ് കുറ്റ്യാടി വളയന്നൂർ സ്വദേശികളായ ചാത്തം വീട്ടിൽ രാഘവൻ്റെയും വിമലയുടെയും മകനാണ്. തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ ഹയർ സെക്കൻ്ററി വിദ്യാർത്ഥിയാണ്.

കേരളോത്സവത്തിൽ ചാമ്പ്യൻഷിപ്പ് ലഭിച്ച കലാ ,കായിക ക്ലബ്ബുകളെയും ജില്ലാ കേരളോത്സവത്തിൽ ക്രിക്കറ്റ് മത്സരത്തിൽവിജയികളായ ടീമിനെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ കുറ്റ്യാടി പോലീസ് ഇൻസ്പക്ടർ ഷിജു സമ്മാനിച്ചു.

ടി.കെ.മോഹൻദാസ്, സബിന മോഹൻ, പി.പി.ചന്ദ്രൻ രജിത രാജേഷ്, ഹാഷിം നമ്പാടൻ, ജുഗുനു തെക്കയിൽ, സി.എൻ .ബാലകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, ലത്തീഫ് ചുണ്ടയിൽ, ചന്ദ്ര മോഹൻ, ഒ.ബാബു സംസാരിച്ചു. അനുമോദന ചടങ്ങിൽ നാട്ടുകാർ, രക്ഷിതാക്കൾ, അധ്യാപകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84315/passionately-passionate-received-the-blessings-of-the-native-land)