---
title: "സാമ്പത്തിക പ്രതിസന്ധി; സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം"
english_title: "financial crisis; The government should issue a white paper"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84379/financial-crisis-the-government-should-issue-a-white-paper"
published_at: "2022-12-10T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63942d0de2cea_sambathikam.jpg"
keywords: []
---

# സാമ്പത്തിക പ്രതിസന്ധി; സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം

> **Lead Summary:** **കുറ്റ്യാടി:** സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സർക്കാർ ഉടൻ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നു എന്ന് ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയിൽ സമ്മതിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം ഇറക്കണം.

## Article Content

**കുറ്റ്യാടി:** സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സർക്കാർ ഉടൻ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നു എന്ന് ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയിൽ സമ്മതിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം ഇറക്കണം.

ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ വേണമെന്ന് കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ് ആവശ്യപ്പെട്ടു. പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക,വിലക്കയറ്റം തടയുക, സര്‍വീസിലുള്ള അധ്യാപകരെ കെ-ടെറ്റിൽ നിന്നൊഴിവാക്കുക.

ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സായാഹ്നം. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയാണ് കുറ്റ്യാടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി ഷംസീർ അധ്യക്ഷത വഹിച്ചു.

നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.പി കുഞ്ഞബ്ദുള്ള മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് കന്നാട്ടി,എ.എഫ് റിയാസ്, പി.വി നൗഷാദ്, ടി.നാസർ, ലത്തീഫ് ചുണ്ട, എ.ഷരീഫ്, ടി.എം മജീദ്, പി കെ ബഷീർ, ടി സൈനുദ്ദീൻ, എം എ മുനീർ, ടി പി സാജിദ്, എം ഷഫീഖ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84379/financial-crisis-the-government-should-issue-a-white-paper)