---
title: "നാളികേര പാർക്ക് ശിലാസ്ഥാപനം 17ന്; മണിമലയിൽ വ്യവസായ മന്ത്രി പി.രാജീവ് എത്തും"
english_title: "Nalikera Park foundation stone on 17; Industries Minister P. Rajeev will arrive in Manimala"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84394/nalikera-park-foundation-stone-on-17-industries-minister-p-rajeev-will-arrive-in-manimala"
published_at: "2022-12-10T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63943671b8d41_pic_mla.jpg"
keywords: []
---

# നാളികേര പാർക്ക് ശിലാസ്ഥാപനം 17ന്; മണിമലയിൽ വ്യവസായ മന്ത്രി പി.രാജീവ് എത്തും

> **Lead Summary:** **കുറ്റ്യാടി: ** മണിമലയിലെ നാളികേര പാർക്കിന്റെ ശിലാസ്ഥാപനം 17ന് വ്യവസായ വകുപ്പ് മന്ത്രിപി.രാജീവ് നിർവഹിക്കും. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ 115.13 ഏക്കർ വരുന്ന നാളികേര പാർക്കിന്റെ ചുറ്റുമതിൽ, ഗേറ്റ്, സുരക്ഷാ ക്യാബിൻ, മറ്റ് അനുബന്ധ ജോലികൾ എന്നിവയ്ക്കായുള്ള 7.53 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിയുടെ ടെണ്ടർ ക്ഷണിച്ചു.

## Article Content

**കുറ്റ്യാടി: ** മണിമലയിലെ നാളികേര പാർക്കിന്റെ ശിലാസ്ഥാപനം 17ന് വ്യവസായ വകുപ്പ് മന്ത്രിപി.രാജീവ് നിർവഹിക്കും. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ 115.13 ഏക്കർ വരുന്ന നാളികേര പാർക്കിന്റെ ചുറ്റുമതിൽ, ഗേറ്റ്, സുരക്ഷാ ക്യാബിൻ, മറ്റ് അനുബന്ധ ജോലികൾ എന്നിവയ്ക്കായുള്ള 7.53 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിയുടെ ടെണ്ടർ ക്ഷണിച്ചു.

ഈ പ്രവൃത്തികൾ 2023ഡിസംബർ മാസം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി.രാജീവ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു. നാളികേര പാർക്കിന്റെ ഭൂമി വികസിക്കുന്നതിനെ പറ്റിയുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

നാളീകേര പാർക്കിലെ പാഴ്മരങ്ങൾ വെട്ടിത്തെളിക്കുകയും ടോപ്പോഗ്രാഫിക്കൽ സർവ്വേ പൂർത്തിയാക്കുകയും ചെയ്തതായും മന്ത്രി നിയമസഭയിൽ അറിയിച്ചു. പ്രവൃത്തിയുടെ ശിലാസ്ഥാപനം ഈ വരുന്ന ഡിസംബർ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് മണിമലയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84394/nalikera-park-foundation-stone-on-17-industries-minister-p-rajeev-will-arrive-in-manimala)