---
title: "ചുരം ക്ലീൻ; പക്രംതളം ചുരത്തിൽ സേവനത്തിനിറങ്ങി വീണ്ടും മാതൃക"
english_title: "The churam  is clean; The model again entered service at Pakramtalam churam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84466/the-churam-is-clean-the-model-again-entered-service-at-pakramtalam-churam"
published_at: "2022-12-10T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394876129b5e_churam_1.jpg"
keywords: []
---

# ചുരം ക്ലീൻ; പക്രംതളം ചുരത്തിൽ സേവനത്തിനിറങ്ങി വീണ്ടും മാതൃക

> **Lead Summary:** **തൊട്ടിൽപ്പാലം: ** നാദാപുരം ഫയർ & റസ്ക്യൂ സേനയും സിവിൽ ഡിഫൻസ് അഗങ്ങളും പക്രംതളം ചുരത്തിൽ സേവനത്തിനിറങ്ങി. വാഹനങ്ങളുടെ കാഴ്ച്ച മറയ്ക്കുന്ന കാടുകൾ, അപകടരമായി റോഡിലേക്ക് എത്തി നിൽക്കുന്ന കല്ലുകൾ , ഉണങ്ങിയ മരങ്ങൾ എന്നിവ നീക്കം ചെയ്തു.

## Article Content

**തൊട്ടിൽപ്പാലം: ** നാദാപുരം ഫയർ & റസ്ക്യൂ സേനയും സിവിൽ ഡിഫൻസ് അഗങ്ങളും പക്രംതളം ചുരത്തിൽ സേവനത്തിനിറങ്ങി. വാഹനങ്ങളുടെ കാഴ്ച്ച മറയ്ക്കുന്ന കാടുകൾ, അപകടരമായി റോഡിലേക്ക് എത്തി നിൽക്കുന്ന കല്ലുകൾ , ഉണങ്ങിയ മരങ്ങൾ എന്നിവ നീക്കം ചെയ്തു.

സിവിൽ ഡിഫൻസ് റെയ്സിംഗ് ഡേയോട് അനുബന്ധിച്ച് ഡിസംബർ 6 മുതൽ 12 വരെ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ന് ചുരത്തിൽ സേവന പ്രവർത്തനത്തിനിറങ്ങിയത്.

വാർഡ് മെമ്പർ അനിൽ പരപ്പുമ്മൽ , ഫയർ & റസ്ക്യൂ ഓഫീസർമാരായ സി.കെ ഷൈജേഷ്, വൈഷ്ണവ് ജിത്ത്, എം സജീഷ്, സിവിൽ ഡിഫൻസ് വാർഡൻ എം.കെ ഷാലു എന്നിവർ നേതൃത്വം നൽകി. നാട്ടുകാരായ വി.പി രാജു , റോബിൻ ജോസഫ് , 30 ഓളം സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84466/the-churam-is-clean-the-model-again-entered-service-at-pakramtalam-churam)