---
title: "വീണ്ടും തീപിടുത്തം; കുറ്റ്യാടിയിൽ തീപിടുത്തം ആവർത്തിക്കപ്പെടുന്നു"
english_title: "Fire again; The fire is repeated in Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84473/fire-again-the-fire-is-repeated-in-kuttyati"
published_at: "2022-12-10T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394917e1a164_fire_kuttiady.jpg"
keywords: []
---

# വീണ്ടും തീപിടുത്തം; കുറ്റ്യാടിയിൽ തീപിടുത്തം ആവർത്തിക്കപ്പെടുന്നു

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടിയിൽ വീണ്ടും തീപിടുത്തം. അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. നഗര മധ്യത്തിലുള്ള ബഹുനില കെട്ടിടത്തിലെ റൂമിൽ അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടിയിൽ വീണ്ടും തീപിടുത്തം. അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. നഗര മധ്യത്തിലുള്ള ബഹുനില കെട്ടിടത്തിലെ റൂമിൽ അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഇത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

വയനാട് റോഡിലെ സി എം അബ്ദുൽ നസീർ എന്നയാളുടെ ബിൽഡിങ്ങിലാണ് തീപിടുത്തമുണ്ടായത്. ഒന്നാം നിലയിൽ ഒരു റൂമിൽ കൂട്ടിയിട്ട വേസ്റ്റിനാണ് തീപിടിച്ചത്. വലിയ രീതിയിലുള്ള പുക ഉയർന്നതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

നാദാപുരത്ത് നിന്നും ഫയർഫോഴ്സ് എത്തിയതിനാൽ വലിയ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു. ബിൽഡിങ്ങിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നെങ്കിലും ഒന്നും പ്രവർത്തനക്ഷമമായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് സംശയിക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ബിൽഡിങ്ങിന് മുകളിൽ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചിരുന്നു. സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിൽ ഷമേജ് കുമാർ, സി.കെ ഷൈജേഷ്, എൻ.കെ അഖിൽ, ലിനീഷ് എം.കെ, ജിഷ്ണു.ആർ, വൈഷ്ണവ് ജിത്ത്, ലിനീഷ് കുമാർ, എം സജീഷ് എന്നിവരും നാദാപുരം സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പേരാമ്പ്രയിൽ നിന്നും ഒരു യൂണിറ്റ് അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84473/fire-again-the-fire-is-repeated-in-kuttyati)