---
title: "സ്മാർട്ട് കുറ്റ്യാടി; പ്രീ പ്രൈമറി അധ്യാപക പരിശീലനം ഉജ്ജ്വലമായി."
english_title: "Smart Stick; Pre-primary teacher training was brilliant."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84477/smart-stick-pre-primary-teacher-training-was-brilliant"
published_at: "2022-12-10T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639498a6bfd64_pre_primary.jpg"
keywords: []
---

# സ്മാർട്ട് കുറ്റ്യാടി; പ്രീ പ്രൈമറി അധ്യാപക പരിശീലനം ഉജ്ജ്വലമായി.

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി സ്മാർട്ട് ആകുന്നു. ജനകീയ കൂട്ടായ്മയിലൂടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കുറ്റ്യാടി നിയോജക മണ്ഡലത്തിൽ രൂപംകൊണ്ടതാണ് സ്മാർട്ട് കുറ്റ്യാടി. സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായാണ് പ്രീപ്രൈമറി അധ്യാപക പരിശീലനം സംഘടിപ്പിച്ചത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി സ്മാർട്ട് ആകുന്നു. ജനകീയ കൂട്ടായ്മയിലൂടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കുറ്റ്യാടി നിയോജക മണ്ഡലത്തിൽ രൂപംകൊണ്ടതാണ് സ്മാർട്ട് കുറ്റ്യാടി. സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായാണ് പ്രീപ്രൈമറി അധ്യാപക പരിശീലനം സംഘടിപ്പിച്ചത്.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. രാജീവൻ വളപ്പിൽ അധ്യക്ഷത വഹിച്ചു.

എഫ് എം മുനീർ മുഖ്യപ്രഭാഷണം നടത്തി. ടി മോഹൻദാസ്, പുഷ്പ ഹെൽസൻ, ശശിധരൻ മണിയൂർ എന്നിവർ ക്ലാസ്സെടുത്തു. കോ:ഓർഡിനേറ്റർ പി കെ അശോകൻ, ഒ.പി ബാലകൃഷ്ണൻ സംസാരിച്ചു. ചടങ്ങിൽ നിരവധി പ്രീ പ്രൈമറി ടീച്ചേഴ്സും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84477/smart-stick-pre-primary-teacher-training-was-brilliant)